വഴിയോരത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി; പൂച്ചക്കാട് സ്വദേശി അറസ്റ്റില്‍, പ്രതിയെ തിരിച്ചറിഞ്ഞത് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച്

കാസര്‍കോട്: റോഡരുകില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടികളെ ശാരീരികമായി സ്പര്‍ശിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബേക്കല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. പള്ളിക്കര, പൂച്ചക്കാട്ടെ അബ്ദുല്‍ ഖാദറി (58)നെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍. ഇതിനിടയില്‍ റോഡരുകിലെ മരത്തിനു അടിയില്‍ ഏതാനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കളിക്കുകയായിരുന്നുവെന്നു പറയുന്നു. ഇതു കണ്ട് സ്‌കൂട്ടര്‍ നിര്‍ത്തിയ അബ്ദുല്‍ ഖാദര്‍ കുട്ടികളുടെ അരികിലെത്തി ഊഞ്ഞാലാട്ടാമെന്ന് പറഞ്ഞ് ശാരീരികമായി സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വിവിധ സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അതിക്രമം കാണിച്ചത് അബ്ദുല്‍ ഖാദര്‍ ആണെന്നു തിരിച്ചറിഞ്ഞതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page