ഐഷിൻ ഫാത്തിമ കുരിക്കളുടെ ചിത്രപ്രദർശനം സ്കൂൾ വാർഷിക വേദിയിൽ ശ്രദ്ധേയമായി

ചെമ്മനാട്: ചെമ്മനാട് വെസ്റ്റ് ഗവ.യു. പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന നാലാം ക്ലാസ് വിദ്യാർത്ഥിനി ഐഷിൻ ഫാത്തിമ കുരിക്കളുടെ ചിത്രപ്രദർശനം സ്കൂൾ വാർഷിക വേദിയിൽ ശ്രദ്ധേയമായി.

കഴിഞ്ഞ വേനലവധിക്കാലം മുതൽ ഇതു വരെ വരച്ച 48 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
ജില്ലാ ശിശു ക്ഷേമ സമിതി നടത്തിയ നിറങ്ങളുടെ രാജകുമാരൻ ക്ലിൻ്റ് സ്മാരക ബാല ചിത്ര രചന മത്സരത്തിൽ എൽ. പി. വിഭാഗ ത്തിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല ചിത്രരചന മത്സരത്തിന് യോഗ്യത നേടുകയും ചെയ്തിരുന്നു.
ഗുരു കൂടിയായ കേരള ലളിത കലാ അക്കാദമി അവാർഡ് ജേതാവ് വിനോദ് അമ്പലത്തറ പ്രദർശനം ഉദ്‌ഘാടനം ചെയ്തു.
ഐ. ടി. സ്കൂൾ ജില്ലാ കോ ഓർഡിനേറ്റർ റോജി ജോസഫ്, മുൻ എ ഇ ഒ ഗംഗാധരൻ പി , ഹെഡ് മാസ്റ്റർ ബെന്നി പി.ടി, പി. ടി. എ പ്രസിഡൻ്റ് അമീർ ബി പാലോത്ത്, എസ് എം സി ചെയർമാൻ നാസർ കുരിക്കൾ, സംഘാടക സമിതി ട്രഷറർ മഹ്റൂഫ് എം കെ , എസ് എം സി ചെയർ പേഴ്സൺ ഉഷാകുമാരി സി പ്രസംഗിച്ചു.
ചെമ്മനാട് കടവത്തെ ഷുക്കൂർ കുരിക്കൾ – സമീറ ദമ്പതികളുടെ മകളാണ് ഐഷിൻ ഫാത്തിമ കുരിക്കൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page