കുമ്പള, കൃഷ്ണ നഗറിനു സമീപത്തു യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്; ആറു പ്രതികള്‍ കീഴടങ്ങി

കാസര്‍കോട്: കുമ്പള, കൃഷ്ണ നഗറിനു സമീപത്തു യുവാവിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ ആറുപ്രതികള്‍ പൊലീസ് മുമ്പാകെ കീഴടങ്ങി. കുണ്ടങ്കേരടുക്ക സ്വദേശികളായ മുഹമ്മദ് ഹാഷിം എന്ന ആഷിം, അബു ജാസിം എന്ന ജാസി, റമീസ് റോഷാല്‍ ഫിറോസ് എന്ന റമീസ്, മിന്‍ഹാജ് അബ്ദുല്ല ഇ കെ എന്ന മിന്‍ഹാജ്,ഫസല്‍ റഹ്‌മാന്‍ എന്ന പജിലു മൊഹ്‌യുദ്ദീന്‍ നിഹാല്‍ എന്ന നിഹാല്‍ എന്നിവരാണ് കുമ്പള എസ് ഐ അനന്തൃഷ്ണന്‍ ആര്‍ മേനോന്റെ മുമ്പാകെ കീഴടങ്ങിയത്.
മാര്‍ച്ച് 30ന് രാത്രി 12ന് കുമ്പള ബദിയഡുക്ക റോഡില്‍ കൃഷ്ണ നഗറിനു സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡിനു അരികില്‍ വച്ച് കുമ്പള, മാട്ടം കുഴിയിലെ അഫ്‌സാന്‍ ഫഹദി (19)നെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് കീഴടങ്ങിയതെന്നു പൊലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ ബോവിക്കാനം, മുതലപ്പാറയിലെ അമീന്‍ സഫ്‌വാ(21)നെ കഴിഞ്ഞ ദിവസം ചെന്നൈ വിമാനതാവളത്തില്‍ വച്ച് പിടികൂടിയിരുന്നു. പൊലീസ് നേരത്തെ പുറത്തുവിട്ട നോട്ടീസ് പ്രകാരമാണ് അമീന്‍ സഫ്‌വാനെ വിമാനതാവള അധികൃതര്‍ തടഞ്ഞു വച്ച് വിവരം കുമ്പള പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് എസ് ഐ സനിതിന്റെ നേതൃത്വത്തില്‍ പൊലീസ് ചെന്നൈയില്‍ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചൊവ്വാഴ്ച വൈകുന്നേരം കുമ്പളയില്‍ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂട്ടു പ്രതികളായ ആറുപേര്‍ പൊലീസിനെ മുന്നില്‍ കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതി കുണ്ടങ്കേരടുക്കയിലെ മുഹമ്മദ് അനസ് നേരത്തെ അറസ്റ്റിലായിരുന്നു.
കുമ്പള, കൃഷ്ണ നഗറിനു സമീപത്തു യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്; ആറു പ്രതികള്‍ കീഴടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page