കൊച്ചി: അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഒപ്പം പാര്‍ക്കിലെത്തിയ അഞ്ചു വയസ്സുകാരന്‍ കുഴിയില്‍ വീണ് മരിച്ചു. കിഴക്കമ്പലം-പഴങ്ങനാട് ജംഗിള്‍ പാര്‍ക്കില്‍ കഴിഞ്ഞദിവസമാണ് സംഭവം. കോട്ടയം ചെങ്ങളം സൗത്ത് പോസ്റ്റില്‍ വലിയ കളപ്പത്തറവീട്ടില്‍ മുഹമ്മദ് നസീറിന്റെയും അമീറയുടെയും മകന്‍ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ- സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
സംസാരശേഷിയില്ലാത്ത കുട്ടിയാണ് ആദം. പാര്‍ക്കില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെ പാര്‍ക്കിന് സമീപത്തെ കുഴിയില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.







