വാല്‍പാറ ദുരന്തം: ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ നൗഷാദ് അലിയും മരിച്ചു

മലപ്പുറം: വാല്‍പാറ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലിയും (39) മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഏപ്രില്‍ 17 ന് വൈകിട്ട് വാല്‍പ്പാറ ചുരം റോഡിലെ 13-ാം ഹെയര്‍പിന്‍ വളവില്‍ നിന്നു 800 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലത്തുവച്ച് സ്‌കൂളിലെ പ്രധാനാധ്യാപിക ഉള്‍പ്പെടെ അഞ്ച് അധ്യാപകര്‍, സ്‌കൂളിലെ പാചകത്തൊഴിലാളി, സമീപത്തെ പാങ്ങ് ഗവ. യു.പി സ്‌കൂള്‍ അധ്യാപിക, ഒരു അധ്യാപകന്റെ ഭാര്യ, ഒരു അധ്യാപികയുടെ മകന്‍ എന്നിവര്‍ മരണപ്പെട്ടിരുന്നു.

ഡ്രൈവര്‍ നൗഷാദ് അലി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു.
13 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഫായിസിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാളെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page