പടക്കം വാങ്ങാന്‍ പണം നല്‍കിയില്ല; കീഴൂരില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി മൂക്കിന് ഇരുമ്പുവടി കൊണ്ട് അടിച്ചതായി പരാതി
കാസര്‍കോട്: പടക്കം വാങ്ങാന്‍ പണം നല്‍കാത്ത വിരോധം മൂലമെന്നു പറയുന്നു, യുവാവിനെ തടഞ്ഞു നിര്‍ത്തി ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. ചെമ്പിരിക്ക എ എം ഹൗസിലെ അഹമ്മദ് മിഗ്ദാദ് (32) ആണ് അക്രമത്തിനു ഇരയായത്. ഇയാള്‍ നല്‍കിയ പരാതിയില്‍ ഇസ്മയില്‍, സുഹൈല്‍, സാദിഖ് എന്നിവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കീഴൂരിലാണ് കേസിനാസ്പദമായ സംഭവം. അഹമ്മദ് മി ഗ്ദാദിനെ തടഞ്ഞു നിര്‍ത്തിയ ശേഷം മൂവരും ചേര്‍ന്ന് ഇരുമ്പു വടികൊണ്ട് മൂക്കിനു അടിക്കുകയും …