ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു; ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു

ഹൈദരാബാദ്: ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. ശ്യാം രാജ്(32) എന്നയാളാണ് മരിച്ചത്. ഹൈദരാബാദിലെ പ്രശസ്തമായ ദുര്‍ഗം ചെറുവു കേബിള്‍ പാലത്തില്‍ വെച്ച് ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം.

അമിത വേഗതയിലെത്തിയ മെഴ്സിഡസ് കാറാണ് ശ്യാം രാജിനെ ഇടിച്ച് തെറിപ്പിച്ചത്. ഉടന്‍ തന്നെ ശ്യാമിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ ബെംഗളൂരു ആസ്ഥാനമായുള്ള ക്വാണ്ടം മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി. എന്നാല്‍ അപകട സമയത്ത് വാഹനമോടിച്ചത് ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഡ്രൈവറെ കണ്ടെത്താന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page