പയ്യന്നൂര്‍: തൃക്കരിപ്പൂര്‍, പേക്കടത്തെ സായ് അമൃത് (42) തിരുവനന്തപുരത്ത് ഹൃദയാഘാതം മൂലം മരിച്ചു. രക്തത്തില്‍ അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം ഉണ്ടായത്. ഇന്നു (ഞായര്‍) പുലര്‍ച്ചെയാണ് മരണം സംഭവിച്ചതെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. രാത്രി 11 മണിയോടെ മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യയുടെ ജോലി ആവശ്യാര്‍ത്ഥമാണ് സായ് അമൃത് തിരുവന്തപുരത്ത് കഴിഞ്ഞിരുന്നത്.
പേക്കടം സ്വദേശിയായ അമൃത് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിനു സമീപത്താണ് ഇപ്പോള്‍ സ്ഥിരതാമസം.







