കാസര്‍കോട്: ഒന്നില്‍ക്കൂടുതല്‍ മയക്കുമരുന്നു കേസുകളില്‍ പ്രതികളാകുന്നവര്ക്കെതിരെയുള്ള നടപടി കര്‍ശനമാക്കി പൊലീസ്. ഇതിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ ഒരാളെ ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ കീഴിലുള്ള ഡാന്‍സാഫ് ടീം അറസ്റ്റു ചെയ്തു. ചെര്‍ക്കള, മാര്‍ത്തോമ റോഡിലെ പിഎ ഷരീഫിനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് പിറ്റ് എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇന്ന് തിരുവനന്തപുരം, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോകുമെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. പ്രസ്തുത വകുപ്പ് പ്രകാരം അറസ്റ്റിലാകുന്ന ആള് ഒരു വര്‍ഷത്തേക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലില്‍ കഴിയേണ്ടി വരും. വരും ദിവസങ്ങളില്‍ ഒന്നില്‍ കൂടുതല്‍ മയക്കുമരുന്നു കേസുകളില്‍ പ്രതികളാകുന്നവര്‍ക്കെതിരെ നടപടി ഊര്‍ജ്ജിതമാക്കുമെന്നും പൊലീസ് പറഞ്ഞു.







