ഡാളസ് (ടെക്സസ്): കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സസ് മുന്‍ ചെയര്‍മാനും പ്രസിഡന്റുമായ ഹരിദാസന് പിള്ളയുടെ മാതാവ് ചെല്ലമ്മ നാരായണ പിള്ള (101) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിയിരുന്നു അന്ത്യം. പരേതനായ നാരായണ പിള്ളയാണ് ഭര്‍ത്താവ്.
ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തയായിരുന്ന പരേത, കെ.എച്ച്.എസ് ഭജന കാലഘട്ടം മുതല്‍ ക്ഷേത്രത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. സമൂഹത്തിലെ എല്ലാവര്ക്കും പ്രിയപ്പെട്ട ‘അമ്മ’യായിരുന്നു ചെല്ലമ്മ പിള്ള.
മക്കള്‍:ശാന്ത രാമകൃഷ്ണ പിള്ള, രാജഗോപാല പിള്ള, ശ്യാമള മംഗളാനന്ദ പിള്ള,
രാധ വിജയന് പിള്ള, ഗോപിനാഥന് പിള്ള ലതിക ജി. പിള്ള, വത്സല വിജയന് പിള്ള,
ഉഷാദേവി മുരളീധരന് പിള്ള, ഹരിദാസന് പിള്ള ഉഷ ഹരി പിള്ള.
സംസ്കാരം: നവംബര്‍ 23 തിങ്കളാഴ്ച. കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സസ് കുടുംബംനിര്യാണത്തില് അനുശോചനം അറിയിച്ചു.








