പെരിയോത്സവത്തിനു ഒരുക്കങ്ങളായി; കൗമാരകലയുടെ മാമാങ്കത്തിനു 24 ന് കൊടിയേറ്റം

കാസർകോട്:65 -മത് റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങളായതായി സംഘാടക സമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. നവംബർ 24 മുതൽ 28 വരെ അഞ്ചു ദിവസങ്ങളിൽ ഏഴ് ഉപജില്ലകളിൽ നിന്നായി 5100 ഓളം കലാപ്രതിഭകൾ മാറ്റുരക്കും. യു.പി,ഹൈസ്ക്കുൾ,, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 300 മത്സരയിനങ്ങളാണുള്ളത്. ആദ്യമായി ഇൻക്ലൂസീവ് കലാമേള കൂടിയുണ്ട് എന്നത് ഈ വർഷത്തെ കലോത്സവ പ്രത്യേകതയാണ്.നവംബർ 24ന് സ്റ്റേജിതര മത്സരങ്ങളാണ്.25 ന് സ്റ്റേജ് ഇനങ്ങൾ ആരംഭിക്കും.13 വേദികളിലായാണ് മത്സരയിനങ്ങൾ നടക്കുക. പെരിയ സ്കൂൾ ഗ്രൗണ്ടിലാണ് മുഖ്യ വേദി .മറ്റു വേദികൾ: ജി എച്ച് എസ് എസ് സ്കൂൾ ഓഡിറ്റോറിയം, സുരഭി ഓഡിറ്റോറിയം,സുമംഗലി ഓഡിറ്റോറിയം, ഗാന്ധി സ്മാരക ഗ്രന്ഥാലയം, ജി എൽ പി എസ് പെരിയ ഓഡിറ്റോറിയം,എൻ എസ് എസ് മന്ദിരം സ്റ്റേജ് , ഡിഗ്രേഷിയ സ്കൂൾ ഹാൾ ,ശ്രീ വിഷ്ണു ബ്രദേഴ്സ് ക്ലബ്ബ് കായംകുളം , ക പഞ്ചായത്ത് മിനി സ്റ്റേഡിയം ,യാദവ സഭാ മന്ദിരം മൊയോലം , കമ്മ്യൂണിറ്റി ഹാൾ പെരിയ, അംബേദ്കർ സ്കൂൾ ഹാൾ പെരിയ . കലോത്സവ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ അനുബന്ധപ്രചരണ പരിപാടികൾ നടത്തി.സാംസ്കാരിക- കലവറ ഘോഷയാത്ര 23ന് വൈകുന്നേരം മൂന്നു മണിക്ക് നടക്കും. കലോത്സവത്തിന്റെ ഔദ്യോഗിക ഉൽഘാടനം നവംബർ 26ന് വൈകുന്നേരം രാജ് മോഹൻ ഉണ്ണിത്താൻ എം പി നിർവഹിക്കും. കെ നീലകണ്ഠൻ എം എൽ എ അധ്യക്ഷത വഹിക്കും. ‘പെരിയകം’ – കലോത്സവ സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്യും. സമാപന സമ്മേളനം 28 ന് വൈകുന്നേരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാമിന്റെ അധ്യക്ഷതയിൽ കെ.നീലകണ്ഠൻ എം എൽ എ ഉൽഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.കലോത്സവ സംഘാടക സമിതി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽകെ.നീലകണ്ഠൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, വൈസ് പ്രസിഡണ്ട് കെ.കെ. സോയ,ഡി.ഡി.ഇ സവിത , പുല്ലൂർ – പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ.സി.കെ. സബിത , വൈസ് പ്രസിഡണ്ട് എം.കെ. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു , വാർഡ് അംഗം ഉഷ എൻ നായർ , ഡി ഇ ഒ രാഹുൽ ആർ രാജ്, ഫിനാൻസ് കമ്മറ്റി ചെയർമാൻ രാജൻ പെരിയ , പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് വിജയൻ നായർ , ഹെഡ്മിസ്ട്രസ് പി. സുമതി, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് വിശ്വംഭരൻ, പി.ടി.എ പ്രസിഡണ്ട് സത്യൻ മഠത്തിൽ, മീഡിയാ കമ്മറ്റി കൺവീനർ അനൂപ് തുടങ്ങിയവർ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page