കാസർകോട്: ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൽ ചന്ദ്രഗിരി ഇക്കോ ടൂറിസം ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പൊലിയംതുരുത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടിൽ വിജിലൻസ് റെയ്ഡ്. സർക്കാരിന്റെ പ്രവർത്തനാനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ പഞ്ചായത്തിന്റെ പരിപാടികൾ സംഘടിപ്പിക്കുകയും പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും ചെയ്തതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ കണ്ടെത്തി. പരിശോധനയിൽ വിജിലൻസ് ഇൻസ്പെക്ടർ വിപിൻ യു പി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിത എ, വിജിലൻസ് , ഉദ്യോഗസ്ഥരായ എ എസ് ഐ ജയചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ പ്രദീപ്കുമാർ വി എം, രാഹുൽ ടീവി, വിജേഷ് പങ്കെടുത്തു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.







