പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു; ജില്ലയില്‍ 1,01,779 കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കും

കാസര്‍കോട്: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണസേഷന്‍ പരിപാടി ജില്ലയില്‍ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കെ. നീലകണ്ഠന്‍ എംഎല്‍എ നിർവഹിച്ചു. കാസര്‍കോട് ജില്ലയില്‍ അഞ്ചു വയസില്‍ താഴെയുള്ള 1,01,779 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതില്‍ 876 പേര്‍ ഇതര സംസ്ഥാനത്ത് നിന്നുള്ള കുട്ടികളാണ്. ആരോഗ്യ സ്ഥാപനങ്ങള്‍, റെയില്‍വെ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, മൊബൈല്‍ ബൂത്തുകള്‍, പ്രത്യേകമായി സജ്ജീകരിച്ച മറ്റു ബൂത്തുകള്‍ അടക്കം 1,188 ബൂത്തുകളില്‍ നിന്നാണ് തുള്ളിമരുന്ന് വിതരണം നടത്തുക. വൈകുന്നേരം അഞ്ചുമണി വരെ തുള്ളിമരുന്ന് വിതരണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് (ഞായര്‍) ബൂത്തുകളിലെത്തി തുള്ളിമരുന്ന് എടുക്കാത്ത അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നവംബര്‍ 23,24 തിയതികളില്‍ വളണ്ടിയര്‍മാര്‍ വീടുകളിലെത്തി മരുന്ന് നല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page