ചെന്നൈ: തിരുപ്പത്തൂരില്‍ യുവതിയേയും ബന്ധുവിനേയും വെട്ടിക്കൊന്നു. മാലിനി, ബന്ധുവായ രഞ്ജിത്ത് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മുന്‍ കാമുകനായ സഞ്ജീവ് ഗാന്ധിയെ പൊലീസ് അറസ്റ്റു ചെയ്തു.
ഇരട്ടക്കൊല സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ- “തിരുവണ്ണാമലൈയിലെ ഒരു സ്‌കൂളിലെ സഹപാഠികളായിരുന്നു മാലിനിയും സഞ്ജീവ് ഗാന്ധിയും. പഠനത്തിനു ശേഷം ജീവിതത്തിന്റെ പലവഴികളിലേയ്ക്ക് പോയ സഹപാഠികള്‍ കഴിഞ്ഞ വര്‍ഷം റീയൂണിയന്‍ പരിപാടി നടത്തിയിരുന്നു. അന്നു പരസ്പരം കണ്ടുമുട്ടിയ മാലിനിയും സഞ്ജീവും പ്രണയ ബന്ധത്തിലായി. എന്നാല്‍ അടുത്ത കാലത്ത് മാലിനി പ്രണയ ബന്ധത്തില്‍ നിന്നു അകന്നു. ബന്ധുവായ രഞ്ജിത്ത് കുമാറുമായി മാലിനി അടുപ്പത്തിലായതാണ് തന്നില്‍ നിന്നു അകലാന്‍ ഇടയാക്കിയതെന്നാണ് സഞ്ജീവ് ഗാന്ധിയുടെ സംശയം. ഇന്നലെ (ശനി) മാലിനിയും രഞ്ജിത്ത് കുമാറും കാറില്‍ ഒരു ഹൗസിംഗ് പ്ലോട്ട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. കാറില്‍ നിന്നു ഇറങ്ങിയ ഉടനെ സഞ്ജയ് ഗാന്ധി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ മണിക്കൂറുകള്‍ക്കകം അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു.








