സംശയത്തിന്റെ പേരില്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

ഇടുക്കി: സംശയത്തിന്റെ പേരില്‍ യുവതിയെ കഴുത്തു ഞെരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഝാര്‍ഖണ്ഡ് സ്വദേശിയായ ജെഗേശ്വര്‍ കുമാര്‍ (30) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ അസം , ഡപോറ നാഗോണ്‍ സ്വദേശിയായ കവിത ബോറ (24) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
കെ ഡി എച്ച് പി കമ്പനി പെരിയവര എസ്റ്റേറ്റിലെ ചോലാമല ഡിവിഷനിലെ തൊഴിലാളികളായിരുന്നു ഇരുവരും. എസ്‌റ്റേറ്റില്‍ തന്നെയായിരുന്നു ഇവർ താമസം. കഴിഞ്ഞ ബുധനാഴ്ച ഇരുവരും മൂന്നാര്‍ ടൗണിലെത്തി ഒരു സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്തു താമസിച്ചിരുന്നു. ഈ മുറിയില്‍ വച്ച് കവിത നേരത്തെ മുംബൈയിലേയ്ക്ക് പോയതിനെ കുറിച്ച് ഭര്‍ത്താവ് ചോദിക്കുകയും വഴക്കുണ്ടാവുകയുമായിരുന്നു. വഴക്കു മൂത്തതോടെ കവിതയെ കഴുത്തു ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ കവിതയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിഷം കഴിച്ചതാണെന്നാണ് ഭര്‍ത്താവ് പറഞ്ഞത്.ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ വിഷം കഴിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page