ഇ.കെ. നായനാർ സ്മാരക സഹകരണ ആശുപത്രി റിസപ്ഷൻ കൗണ്ടർ നവീകരിച്ചു

കാസർകോട്: ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കിവരുന്ന കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ ചെങ്കളയിൽ പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയിൽ നവീകരിച്ച റിസപ്ഷൻ കൗണ്ടർ ഉദ്ഘാടനം ചെയ്തു.ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങൾ ഇതിനകംആശുപത്രിയിൽ സ്ഥാപിച്ചു കഴിഞ്ഞു. ഇതിന്റെ തുടർച്ചയായാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ റിസപ്ഷൻ കൗണ്ടർ നവീകരിച്ചത്.നവീകരിച്ച റിസപ്ഷൻ കൗണ്ടറിന്റെ ഉദ്ഘാടനം ആശുപത്രി സംഘം പ്രസിഡന്റ് പി. രഘുദേവൻ മാസ്റ്റർ നിർവഹിച്ചു. സംഘം ഡയറക്ടർ ടി.എം.എ. കരീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സുമതി, ഡയറക്ടർമാരായ കെ. ജയചന്ദ്രൻ, ടി. നാരായണൻ, സി. ഭരത് കുമാരൻ, ദാമോദരൻ , സെക്രട്ടറി പ്രദീപ്. കെ പ്രസംഗിച്ചു. ആശുപത്രി മാനേജർ അനൂപ് കുമാർ നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page