മൊഗ്രാൽ എച്ച് എസ് എസ് വികസന ഫണ്ട് തിരിമറി: അധ്യാപകനിൽ നിന്ന് പണം തിരിച്ചു പിടിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം

കാസർകോട്: മൊഗ്രാൽ ജിവിഎച്ച്എസ്എസിനു പുതിയ കോഴ്സുകളാരംഭിക്കാൻ സർക്കാർ അനുവദിച്ച ഫണ്ട് തിരിമറി നടത്തിയ അധ്യാപകനിൽ നിന്ന് തുക തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി.

സ്കൂളിന് സ്കിൽ ഡെവലപ്മെന്റ് കോഴ്സ്ന്റെ ഭാഗമായി മൊബൈൽ ടെക്നീഷ്യൻ കോഴ്സും, കമ്പ്യൂട്ടർ ആനിമേഷൻ കോഴ്സുമാണ് അനുവദിച്ചിരുന്നത്. 50-ഓളം കുട്ടികൾ അഡ്മിഷനും നേടിയിരുന്നു.
കോഴ്സിന് ആവശ്യമായ കെട്ടിട നിർമ്മാണത്തിനും, ഉപകരണങ്ങൾക്കും അനുവദിച്ച ഫണ്ടാണ് എച്ച്എസ്എസിൽ ഇൻചാർജ് വഹിച്ചിരുന്ന കെ അനിൽ എന്ന അധ്യാപകൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തിരിമാറി നടത്തിയത്. ഏകദേശം 33 ലക്ഷം രൂപയാണ് ഈ അധ്യാപകൻ തിരിമറി നടത്തിയിട്ടുള്ളത്. ഇതുമൂലം അനുവദിച്ച കോഴ്സ് അനിശ്ചിതത്വത്തി ലാവുകയും,കെട്ടിട നിർമ്മാണത്തിന് തടസ്സം നേരിടുകയും ചെയ്തുവെന്ന് ദേശീയവേദി നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page