കാസർകോട് : കുമ്പള മുജുംഗാവിലെ യക്ഷഗാന കലാക്ഷേത്ര കെട്ടിടം തകർച്ചയുടെ വക്കിലാണെന്നും, 2013ൽ സ്ഥാപിച്ച കേന്ദ്രത്തിന്റെ പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കണമെന്നും കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രവി പൂജാരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ലക്ഷങ്ങൾ ചിലവഴിച്ച സ്ഥാപിച്ച കലാ കേന്ദ്രം കാടുമുടിയും,കെട്ടിടത്തിന്റെ മേൽക്കൂര തകർന്നും നശിച്ചുകൊണ്ടിരിക്കുകയാണെന്നു നിവേദനത്തിൽ പറഞ്ഞു.
400-ഓളം വർഷത്തെ ചരിത്രമുള്ള കലാരൂപമാണ് യക്ഷഗാനം. കർണാടകയിലെ തീരദേശ ജില്ലകളിലും,കാസർഗോഡ് ജില്ലയിലും ഏറെ പ്രചാരണത്തിലുള്ള നൃത്തവും, സംഗീതവും,നാടകവും സമുന്വ യിപ്പിച്ചുകൊണ്ടുള്ള തനത് കലാരൂപമായ യക്ഷ ഗാനത്തിന്റെ സംരക്ഷണത്തിനാണ് നേരത്തെ പദ്ധതി ആവിഷ്കരിച്ചതും,കെട്ടിടം പണിതതും.എന്നാൽ ഇതിന് തുടർനടപടികൾ ഉണ്ടായില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.







