കാസര്‍കോട്: കാസർകോട് ജില്ലയില്‍ പൊലീസ് ഇന്നലെ (ശനി) രാത്രി വ്യാപകമായ മയക്കുമരുന്നു വേട്ട നടത്തി. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ രണ്ടും കാസര്‍കോട്ട് ഒന്നും കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ബേക്കല്‍, മേല്‍പ്പറമ്പ്, ഹൊസ്ദുര്‍ഗ്ഗ് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും അറസ്റ്റു ചെയ്തു. മദ്യ ലഹരിയില്‍ വാഹനം ഓടിച്ചതിനും പരസ്യ മദ്യപാനം നടത്തിയതിനും കഞ്ചാവ് വലിച്ചതിനും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര് പൊലീസിന്റെ പിടിയിലായി.







