സുപ്രിയ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്

ഉപ്പള: ബായാറിൽ നിന്ന് ഉപ്പളയിലേക്ക് വരുകയായിരുന്ന സുപ്രിയ ബസ് മണ്ണ ങ്കുഴിയിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ച് ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ മംഗൽപാടി ഗവൺമെൻറ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു . വെള്ളിയാഴ്ച സന്ധ്യയോടടുപ്പിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ചരക്ക് ലോറി തകരാറായതിനെ ത്തുടർന്നു രണ്ടു ദിവസമായി റോഡു സൈഡിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നെന്നു പറയുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ വരെ പോലീസ് ആശുപത്രിയിലും സന്ദർശിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page