കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്യുകയും പത്തു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. മടിക്കൈ, ആലയില്‍ സ്വദേശി ശ്രീജിത്തി (42)നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഹൊസ്ദുര്‍ഗ്ഗ് കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 39 കാരി നൽകിയ പരാതിയിലാണ് ശ്രീജിത്തിനെതിരെ ബലാത്സംഗത്തിനും വിശ്വാസ വഞ്ചനയ്ക്കും പത്തു ലക്ഷം രൂപ തട്ടിയെടുത്തതിനും കേസെടുത്തത്. യുവതിയുമായി ശ്രീജിത്ത് നേരത്തെ അടുപ്പത്തിലായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും പത്തു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.






