കാഞ്ഞങ്ങാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് സമൂഹത്തിനു മാതൃക പ്രവർത്തനം കാഴ്ചവച്ചവരെ അനുമോദിച്ചു.യൂണിറ്റ് പ്രസിഡണ്ട് കെ വി ഗോപാലൻ അധ്യക്ഷത വഹിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ. ഷാജു സി. ഉദ്ഘാടനം ചെയ്തു.പോലീസും പൊതുജനങ്ങളും പരസ്പര പൂരകങ്ങളായി പ്രവർത്തിച്ചാൽ നാട്ടിൽ നടക്കുന്ന എല്ലാ തിൻമയെയും ഇല്ലാതാക്കാൻ സാധിക്കുമെന്നു അദ്ദേഹം പറഞ്ഞു.അമ്പലത്തറ ടൗണിന്റെ സുരക്ഷയ്ക്കും , ശുചിത്വത്തിനും സംരക്ഷിക്കുന്നതിന് മാതൃകാപരമായ സേവനം കാഴ്ചവെക്കുകയും അസലത്തറ ടൗണിൽ കവർച്ച നടത്തിയ പ്രതികളിൽ ഒരാളെ ജീവൻ പണയം വെച്ച് പിടിക്കുകയും,മറ്റു രണ്ട് പേരെ പിടിക്കാൻ പോലീസിനെ സഹായിക്കുകയും ചെയ്ത മൊയ്തിൻ അമ്പലത്തറ, പുരുഷോത്തമൻ ആനക്കല്ല്, രതീഷ് കാനത്തിൽ, എന്നിവരെയും, അമ്പലത്തറ ടൗണിൽ വർഷങ്ങളായി ശുചീകരണപ്രവർത്തനം നടത്തിവരുകയും, തണൽ മരങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന എ. എം ജോർജജ്, പോലീസ് സേനയിൽ ജില്ലയിൽ മികച്ച ജനമൈത്രി പോലീസ് ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട പ്രമോദ് ടി. വി,എസ്. എസ്. എൽ. സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച അനയ കെ.വി എന്നിവരെ ആദരിച്ചു.അമ്പലത്തറ പോലീസ് സ്റ്റേഷൻ റൈറ്റർ മോഹനൻ, ജനമൈത്രി പോലീസ് ഓഫീസർ പ്രമോദ് ടിവി, പുരുഷോത്തമൻ ആനക്കല്ല് ,എ എം ജോർജ്പ്രസംഗിച്ചു .ജനറൽ സെക്രട്ടറി ബി ജയരാജൻ സ്വാഗതവും, വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് സരിജാ ബാബു നന്ദിയും പറഞ്ഞു.






