മദ്യ ലഹരിയില്‍ പള്ളിയില്‍ കയറി അക്രമം; മുക്രിയും ജമാഅത്ത് ഭാരവാഹിയും ഉള്‍പ്പെടെ 3 പേര്‍ക്ക് കുത്തേറ്റു; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

പയ്യന്നൂര്‍: മദ്യലഹരിയില്‍ പള്ളിയില്‍ അതിക്രമം കാണിക്കുകയും മുക്രിയടക്കം മൂന്നു പേരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ സിയാദ് അബ്ദുള്ള എന്നയാളെ പരിയാരം പൊലീസ് പിടികൂടി. ഇയാളില്‍ നിന്നു മൂന്നു കത്തികളും ഒരു കത്രികയും കണ്ടെടുത്തു.
ഏഴിലോട്, ഫാറൂഖ് ജുമാമസ്ജിദിലെ മുക്രിയും മഞ്ചേരി സ്വദേശിയുമായ മുഹമ്മദ് ആഷിഖ് (24), ജമാഅത്ത് ഭാരവാഹിയായ നസീര്‍ ഹന്ന (47), പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ കെ എം സമീര്‍ (37) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ (ബുധന്‍) രാത്രി 10.45 മണിയോടെയാണ് അക്രമ സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന സിയാദ് അബ്ദുള്ള പള്ളിയില്‍ കയറുകയും ഗ്ലാസ് അടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്നു പറയുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് മുക്രി ഉള്‍പ്പെടെ യുള്ളവര്‍ക്ക് കുത്തറ്റത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page