പി പി ചെറിയാൻ
ഡാളസ് :തകർച്ചകളിൽ നിന്ന് ദൈവകൃപയാൽ പുനർനിർമ്മിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഡാലസ് മാർത്തോമാ ചർച്ച് വികാരി റവ. എബ്രഹാം വി. സാംസൺഅനുസ്മരിച്ചു .അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധേയമായ ഐ.പി.എൽ ഓൺലൈൻ പ്രാർത്ഥനാ യോഗത്തിന്റെ 631-ാമത് സെഷനിൽ മുഖ്യസന്ദേശം നൽകുകയായിരുന്നുഅദ്ദേഹം .
നമ്മുടെ ചെറിയ പരിമിതികളെപ്പോലും വലിയ അത്ഭുതങ്ങളാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെന്നും,നഷ്ടങ്ങളിൽ നിരാശപ്പെടാതെ, വിശ്വാസത്തോടെ ജീവിതത്തെ പുനർനിർമ്മിക്കാൻ നമുക്ക് സാധിക്കണമെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.ചുറ്റുമുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ പ്രാർത്ഥനയിലൂടെയും ദൈവവിശ്വാസത്തിലൂടെയും അതിജീവിക്കണം , പ്രാർത്ഥനകൾക്ക് മറുപടി വൈകുമ്പോഴും ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കണം, തകർച്ചകളിൽ ദൈവവചനത്തെ മുറുകെപ്പിടിച്ച്, പ്രാർത്ഥനയോടെ മുന്നോട്ട് പോകണമെന്നും അച്ചൻ കൂട്ടിച്ചേർത്തു
സി. വി. സാമുവൽ സ്വാഗതവും, പി. വി. ജോൺ പ്രാർത്ഥനയും നടത്തി. ലീലമ്മ ഐസക് ബൈബിൾ വായനയ്ക്കും, ആൻഡ്രൂസ് അഞ്ചേരി ഭക്തിഗാനാലാപനത്തിനും നേതൃത്വം നൽകി.ജോസഫ് ടി. ജോർജ് മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. . ടി. എ. മാത്യു നന്ദിപറഞ്ഞു.. റവ. ജേക്കബ് ജോർജ് സമാപന പ്രാർത്ഥനനടത്തി .ഷിജു ജോർജ്, ജോസഫ് ടി. ജോർജ് സംബന്ധിച്ചു .







