വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ കാണാതായ സംഭവം; തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ്; പ്രതി പിടിയില്‍

വയനാട്: വയനാട് മാനന്തവാടിയില്‍ നിന്ന് കാണാതായ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ ആണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു മണിക്കൂറിനുശേഷം തരുവണയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

172.8 ലിറ്റര്‍ വിദേശമദ്യവുമായി ഓട്ടോ ഡ്രൈവര്‍ ധനഞ്ജയന്‍ പിടിയില്‍

കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 172.8 ലിറ്റര്‍ വിദേശ മദ്യം കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചു.ആദൂര്‍ മോയന്തംപാറയില്‍ വാഹനപരിശോധനക്കിടയിലാണ് മദ്യവും അതു കടത്തുകയായിരുന്ന ഓട്ടോയും ഡ്രൈവറെയും പിടികൂടിയത്. നായ്ക്കാപ്പ് സ്വദേശി ധനഞ്ജയ പൂജാരി (35) ആണ് പിടിയിലായതെന്നു പ്രിവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത് അറിയിച്ചു. തുടര്‍ നടപടിക്കായി പ്രതിയെയും മദ്യവും ഓട്ടോയും രേഖകളും ബദിയഡുക്ക എക്‌സൈസ് റേഞ്ചിനു കൈമാറി. മദ്യം പിടികൂടിയ സംഘത്തില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, ശൈലേഷ് …

കെ.എസ്.ടി.പി റോഡ് പൊടിയിൽ; വലഞ്ഞ് യാത്രക്കാർ;യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

ചെമ്മനാട് :ഊരാളുങ്കാൽ സൊസൈറ്റി കരാർ എടുത്ത കാസർകോട്–കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് കിളച്ചിട്ടിട്ട് ഒരു മാസം പിന്നിട്ടിട്ടും ടാറിംഗ് തുടങ്ങാത്തതിൽ പ്രതിഷേധം രൂക്ഷമാവുന്നു.റോഡ് പൂർണ്ണമായി കിളച്ചിട്ടതോടെ അസഹനീയമായ പൊടിശല്യത്തിൽ യാത്രക്കാരും നാട്ടുകാരും വിഷമിക്കുന്നു. വിദ്യാർത്ഥികൾക്കടക്കം ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുന്നതായും പരാതി ഉയരുന്നുണ്ട്.റോഡ് പണി നടത്താത്തിൽ പ്രതിഷേധിച്ചു മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. അമീർ പാലോത്ത് അധ്യക്ഷത വഹിച്ചു . ലീഗ് മണ്ഡലം സെക്രട്ടറി മുഹമ്മദ് കുഞ്ഞി പെരുമ്പള ഉദ്‌ഘാടനം …

പകർച്ച വ്യാധി പ്രതിരോധ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ചെമ്മനാട്: യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി ചെമ്മനാട് ആയുഷ് ഹെൽത്ത്‌ ആൻ്റ് വെൽനെസ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തി. കൊമ്പനടുക്കം നൂറുൽ ഹുദാ മദ്റസ യിൽ വെച്ച് നടത്തി. പഞ്ചായത്ത്‌ മെമ്പർ ഷാഹിദ മൻസൂർ കുരിക്കൾ, യുണൈറ്റഡ് കൊമ്പനടുക്കം ക്ലബ്‌ പ്രസിഡന്റ്‌ കെ ശരീഫിനു മരുന്ന് നൽകി പരിപാടി ഉദ്ഘാടനം ചെയ്‌തു. ഡോ. ആയിഷത്ത് …

അനാഥത്വത്തിലായിരുന്ന വയോധികയ്ക്ക് തണലും തുണയുമായി പിങ്ക് പൊലീസ്

കാസർകോട്: ആരുമില്ലാതെ നിരാലംബയായി കഴിഞ്ഞിരുന്ന വയോധികയ്ക്ക് കാസർകോട് പിങ്ക് പൊലീസ് തണലൊരുക്കി. പാറക്കട്ട ഭാഗത്ത് നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞുവന്നിരുന്ന 75 വയസ്സുകാരി വാരിജയെയാണ് പിങ്ക് പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.വാരിജയുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് എ എസ് ഐ ശാരദ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗീത,സിവിൽ പൊലീസ് ഓഫീസർമാരായ രേഷ്മ, രമ്യത എന്നിവർ അധികൃതരുമായി സംസാരിച്ച് വാരിജയെ പരവനടുക്കം ഗവൺമെന്റ് വൃദ്ധമന്ദിരത്തിൽ സുരക്ഷിതമായി …

ചെറുവത്തൂർ തുരുത്തിയിലെ റിട്ട. ഹെഡ്മാസ്റ്റർ ടി.വിജയരാജൻ അന്തരിച്ചു

ചെറുവത്തൂർ : തുരുത്തി എരിഞ്ഞി ക്കിയിലെ റിട്ട. ഹെഡ്മാസ്റ്റർ ടി.വിജയരാജൻ (59 ) അന്തരിച്ചു. തുരുത്തി കൈരളി ഗ്രന്ഥാലയം പ്രസിഡണ്ട്, ശ്രീ നാരായണ ഗുരു സാംസ്കാരിക കേന്ദ്രം മുൻ പ്രസിഡണ്ട്, സർവോദയ മണ്ഡലം, മദ്യ വിരുദ്ധ സമിതി, ഗാന്ധിയൻ പഠന കേന്ദ്രം, കാൻഫഡ് തുടങ്ങിയ വിവിധ സംഘടനകളിൽ ജില്ലാ തലത്തിൽ സജീവമായിരുന്നു, പരേതനായ ടി.എം. അമ്പൂഞ്ഞി മാസ്റ്റരുടെയും ടി.വി. പാറുകുട്ടിയുടെയും മകനാണ്. ഭാര്യ: സ്മിത വി.കെ (നീലേശ്വരം ) മക്കൾ: ഡോ: ശില്പ ജയരാജ്, ശ്രേയ ജയരാജ് …

ദേശീയ പണിമുടക്ക് : ഐക്യ ട്രേഡ് യൂണിയന്‍ മേഖലാ പ്രചരണ ജാഥ തുടങ്ങി

കാസര്‍കോട്: 12ന്റെ ദേശീയ പണിമുടക്കിന്റെ മേഖല ജാഥ എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി ടി. കൃഷ്ണന്‍ കാസര്‍കോട്ട് ഉദ്ഘാടനം ചെയ്തു. ജാഥ ലീഡര്‍ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് പി ബാലകൃഷ്ണന്‍ പതാക സ്വീകരിച്ചു.എന്‍ എല്‍ യു ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് കടപ്പുറം, എ ആര്‍ ധന്യവാദ്, പി ജാനകി, പി വി കുഞ്ഞമ്പു, എ നാരായണന്‍, മധുസൂദനന്‍ നമ്പ്യാര്‍, അസ്‌കര്‍, ശോഭലത, ബിജു ഉണ്ണിത്താന്‍, …

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ആറുവയസുകാരി തെറിച്ചുവീണു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ആറുവയസുകാരി റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം ജിഎല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യയാണ് റോഡിലേക്ക് തെറിച്ചുവീണത്. കൈയ്ക്കും കാലിനും പരിക്കേറ്റു. കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. വിദ്യാര്‍ത്ഥികളുമായി സ്‌കൂളില്‍ നിന്ന് മടങ്ങിയ ഓട്ടോറിക്ഷയില്‍ നിന്നാണ് കുട്ടി തെറിച്ചുവീണത്.അമിതവേഗത്തില്‍ പോകുന്ന ഓട്ടോയില്‍ നിന്ന് കുട്ടി റോഡിലേക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീണതിനുശേഷം കുട്ടി തനിയെ എഴുന്നേറ്റുനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവസ്ഥലത്തുണ്ടായിരുന്ന …

കര്‍ണാടക മന്ത്രി ബൈരതി സുരേഷിന്റെ ഓഫീസില്‍ വന്‍ കവര്‍ച്ച; 300ഗ്രാം സ്വര്‍ണവും ഒന്നരലക്ഷം രൂപയും നഷ്ടപ്പെട്ടു

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി ബൈരതി സുരേഷിന്റെ വിധാന്‍ സൗധയിലെ ഓഫീസില്‍ വന്‍ കവര്‍ച്ച. മന്ത്രിയെ കാണാന്‍ ഓഫീസിലെത്തിയ നവീന്‍ എന്നയാള്‍ ഹാന്‍ഡ്ബാഗ് മറന്നുവച്ചിരുന്നു.അതില്‍ നിന്നാണ് സ്വര്‍ണവും പണവും നഷ്ടമായത്. ബാഗില്‍ 300ഗ്രാം സ്വര്‍ണവും (ഏകദേശം 37 പവന്‍) ഒന്നരലക്ഷം രൂപയും ഉണ്ടായിരുന്നതായി പറയുന്നു.നവീന്‍ മന്ത്രിയുടെ ഓഫീസ് അരിച്ചുപെറുക്കിയെങ്കിലും ബാഗ് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നവീന്‍ വിധാന്‍ സൗധ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ വിധാന്‍ സൗധ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വിധാന്‍ സൗധയിലെ …

പനയാലിലെ അശോകന്‍ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, തെക്കുംകര വീട്ടില്‍ അശോകന്‍ (55) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം വൈകുന്നേരം വീട്ടുവളപ്പില്‍. ഭാര്യ: ഗീതാകുമാരി. മക്കള്‍: അതുല്‍, ആര്യ. സഹോദരങ്ങള്‍: ചന്ദ്രന്‍, ബാബു, രത്‌നാകരന്‍, ഓമന, കാര്‍ത്യായനി, ലത, പരേതരായ വേണു, രാഘവന്‍.

12ലെ പണിമുടക്ക്: കാസര്‍കോട് ജില്ല സജ്ജമായി; ട്രേഡ് യൂണിയന്‍ സംയുക്ത സമിതി

കാസര്‍കോട്: ലേബര്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ 12ന് നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിനു കാസര്‍കോട് ജില്ല സജ്ജമായെന്നു ഭാരവാഹികള്‍ അറിയിച്ചു. സി ഐ ടി യു, എ ഐ ടി യു സി, എച്ച് എം എസ്, എന്‍ എല്‍ യു, ഐ എന്‍ എല്‍ സി, ജെ ജെ യു സി, കെ ടി യു സി തുടങ്ങിയ ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.പോരാട്ടങ്ങളിലൂടെ നേടിയ തൊഴില്‍ അവകാശങ്ങള്‍ക്കെതിരായ നാല് ലേബര്‍ കോഡുകള്‍ …

സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടര്‍ വല്‍ക്കരണം; കുമ്പളയില്‍ തിരിഞ്ഞു കുത്തല്‍ തുടങ്ങി

കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടര്‍ വല്‍ക്കരണം കുമ്പളയില്‍ തിരിഞ്ഞുകുത്തുന്നു. നൂറുകണക്കിനാളുകള്‍ വിവിധ അത്യാവശ്യങ്ങള്‍ക്കു ദിവസവും എത്തുന്ന കോയിപ്പാടി വില്ലേജ് ഓഫീസിലെ കമ്പ്യൂട്ടര്‍ പ്രിന്റര്‍ നിശ്ചലമായിട്ടു ആറു മാസത്തോടടുത്തു. നാലു കമ്പ്യൂട്ടറുകളുമുണ്ട്. അവ കൂടെക്കൂടെ അനങ്ങാതെ പിണങ്ങി നില്‍ക്കുമ്പോള്‍ ജീവനക്കാര്‍ അതിന്റെ ഉച്ചിക്കിട്ട് ഒന്നു കൊടുക്കും.അപ്പോള്‍ അവ കുറേ നേരത്തേക്കു പ്രവര്‍ത്തിക്കും. അതു കഴിഞ്ഞു വീണ്ടും പിണങ്ങുമ്പോള്‍ വീണ്ടും വച്ചു കൊടുക്കും. യന്ത്രമാണെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്നാണ് ജീവനക്കാരുടെ അഭിപ്രായം. കിട്ടാനുള്ളതു കിട്ടിയെങ്കിലേ കിട്ടന്‍ ചേട്ടന് ഉറക്കം വരൂ എന്നു …

ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ആണ്‍സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍, ഫോണുകള്‍ പരിശോധിക്കുന്നു

കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മ(25)യുടേത് തൂങ്ങി മരണമാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. കഴുത്തില്‍ ബെഡ്ഷീറ്റ് മുറുകിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വിശദമായ പരിശോധനയ്ക്ക് ‘വിസിറ’ അയക്കും. അതു സംബന്ധിച്ച റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ മാത്രമേ മരണകാരണം അന്തിമമായി സ്ഥിരീകരിക്കുവാന്‍ കഴിയുകയുള്ളൂ. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.ആദൂര്‍, ആലന്തടുക്ക സ്വദേശിനിയായ രേഷ്മയെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കൂഡ്‌ലു ആസാദ് …

മലമ്പുഴയില്‍ ആരൊക്കെ ഗോദയിലിറങ്ങും?; വി എസിന്റെ മകന്‍ സി പി എം പരിഗണനയില്‍; യു ഡി എഫിന്റെ പട്ടികയില്‍ വി എസിന്റെ പി എയും സന്തത സഹചാരിയായിരുന്ന സുരേഷ്

പാലക്കാട്: കേരളത്തിന്റെ കണ്ണും കരളുമായിരുന്ന വി എസ് അച്യുതാനന്ദന്റെ മണ്ഡലമായിരുന്ന പാലക്കാട്ട് ഇക്കുറി ആരെയായിരിക്കും ഇടതു- വലതു മുന്നണികള്‍ കളത്തിലിറക്കുക? നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കു ചൂടും ചൂരും ഏറി തുടങ്ങിയതോടെ മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി.ഏറെക്കാലം വി എസ് അച്യുതാനന്ദന്റെ നിഴലും സന്തത സഹചാരിമായിരുന്ന പഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് യു ഡി എഫിന്റെ ആലോചന. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വം നിരവധി തവണ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തി.എന്നാല്‍ മനസു തുറക്കാന്‍ സുരേഷ് തയ്യാറായിട്ടില്ല. …

പാര്‍ട്ടിയില്‍ ക്രിമിനല്‍ സംഘങ്ങളുണ്ട്: മുന്‍ മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: സിപിഎമ്മില്‍ ക്രിമിനല്‍ സംഘങ്ങളുണ്ടെന്നു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ പറഞ്ഞു. സിപിഎം നേതൃത്വത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോള്‍ പിടിമുറുക്കിയിരിക്കുകയാണെന്നു ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്നടിച്ചു.തിരഞ്ഞെടുപ്പില്‍ ഒരാള്‍ രണ്ടു തവണയേ മത്സരിക്കാവു എന്നു പാര്‍ട്ടി വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെല്ലാവരും പാലിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിനു മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് യുദ്ധ സമാന ഭീതി; പൊലീസ് ബാരിക്കേഡും ഗേറ്റും മറികടന്നു എസ് എഫ് ഐ പ്രവര്‍ത്തകര്‍ കേരള സര്‍വ്വകലാശാല ആസ്ഥാനത്ത്

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലാ കലോത്സവം സംബന്ധിച്ചു എസ് എഫ് ഐ െൈവസ് ചാന്‍സിലര്‍ക്കെതിരെ നടത്തിയ പ്രതിഷേധം തലസ്ഥാനത്തു യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ചു.യൂണിവേഴ്‌സിറ്റി കലോത്സവം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ എസ് എഫ് ഐ പ്രതിഷേധം നടത്തിയത്. മാര്‍ച്ചായി യൂണിവേഴ്‌സിറ്റി പരിസരത്തേയ്ക്ക് എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡു വച്ചു തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ഇളക്കിമാറ്റാനും ശ്രമിച്ച വനിതകളുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ പലതവണ ജലപീരങ്കി ഉപയോഗിച്ചെങ്കിലും ബാരിക്കേഡ് മറികടന്ന് കോമ്പൗണ്ടിനകത്തിറങ്ങാന്‍ നാമമാത്രമായ വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡിന്റെ കെട്ടുകള്‍ …

‘ഒറ്റുകാരുടേതല്ല, പോരാളികളുടേതാണ് ചരിത്രം’; വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരില്‍ കൂറ്റന്‍ ബാനര്‍

പയ്യന്നൂര്‍: സി പി എം പുറത്താക്കിയ മുന്‍ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂര്‍, തായിനേരിയില്‍ കൂറ്റന്‍ ബാനര്‍.’ഒറ്റുകാരുടേതല്ല, പോരാളികളുടേതാണ് ചരിത്രം’ എന്ന് എഴുതിയ ബാനറില്‍ പയ്യന്നൂര്‍ സഖാക്കള്‍ എന്നുമുണ്ട്. തായിനേരി സൂര്യ മുക്കില്‍ റോഡിനു കുറുകെ വലിച്ചു കെട്ടിയ നിലയില്‍ ചൊവ്വാഴ്ച രാവിലെയാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.തായിനേരി കുറിഞ്ഞി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവം ചൊവ്വാഴ്ച തുടങ്ങും. പ്രസ്തുത ക്ഷേത്രത്തില്‍ നിന്നു 100 മീറ്റര്‍ അകലെയാണ് കുഞ്ഞികൃഷ്ണനെതിരെയുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ഇവിടെ നിന്നു ക്ഷേത്ര കവാടം വരെ റോഡില്‍ …

‘സമുദായത്തെ പിന്നോട്ട് നയിച്ച സമസ്ത’: മുജാഹിദ് ആദര്‍ശ സമ്മേളനം വൈകിട്ട്

കാസര്‍കോട്: കുണിയയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാംവാര്‍ഷിക സമ്മേളനത്തിനു സമാപനം കുറിച്ച് കൊണ്ട് ജനലക്ഷങ്ങള്‍ പങ്കെടുത്ത പൊതു സമ്മേളനത്തില്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മുജാഹിദ് ഇന്ന് (ചൊവ്വ) വൈകിട്ട് അണങ്കൂരില്‍ മറുപടി പറയുന്നു. വൈകിട്ട് ഏഴുമണിക്കു അണങ്കൂരില്‍ നടത്തുന്ന ആദര്‍ശ സമ്മേളനത്തില്‍ സമസ്തക്കു മറുപടി പറയാനാണ് മുജാഹിദിന്റെ തീരുമാനം. ‘സമുദായത്തെ പിന്നോട്ട് നയിച്ച സമസ്ത’ എന്ന വിഷയത്തിലാണ് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ (കെ എന്‍ എം) കാസര്‍കോട് മണ്ഡലം കമ്മിറ്റി ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുന്നത്. ജില്ലാ …