പെരുമ്പള: സാമൂഹ്യ മാറ്റത്തിനുള്ള ചാലകശക്തിയാവുമ്പോള്‍ എഴുത്തും വായനയും
സാര്‍ത്ഥകമാവുമെന്ന് പ്രശസ്ത എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ പെരുമ്പള പറഞ്ഞു. എഴുത്തുകള്‍ മനുഷ്യനന്മയെ ഉത്തേജിപ്പിക്കണം.
പുസ്തകങ്ങള്‍ സാമൂഹ്യ മുന്നേറ്റത്തിന്റെ സന്ദേശവാഹകരാകണം. സ്‌നേഹം വായനശാല അമ്പലത്തറ സ്‌നേഹവീട്ടില്‍ നടത്തിയ ജില്ലാതല ക്വിസ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനശാല പ്രസിഡണ്ട് വി.നാരായണന്‍
ആദ്ധ്യക്ഷ്യം വഹിച്ചു. വേണുഗോപാല്‍ ചണ്ണംകുളം, എം. രാഘവന്‍, പി.വി.ദിനില,
കെ. നിമിത, പ്രസീത, എം. മനീഷ, രമ്യ പ്രസംഗിച്ചു.
മുനീസ അമ്പലത്തറ സമ്മാനം വിതരണം ചെയ്തു. രാജന്‍ അമ്പലത്തറ,
അനില്‍ വെള്ളരിക്കുണ്ട്, അന്‍വിത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.






