കേരള ബജറ്റിൽ പ്രവാസികളെ പൂർണ്ണമായും തഴഞ്ഞു: ഐ.എം.സി.സി

ദുബായ് : കേരള സംസ്ഥാന ബജറ്റിൽ പ്രവാസി സമൂഹത്തെ പൂർണ്ണമായും തഴഞ്ഞ യു.ഡി.ഫ് സർക്കാർ നടപടി പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് യു.എ.ഇ ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി കുറ്റപ്പെടുത്തി.ബജറ്റിൽ ഒരിടത്തും പ്രവാസി ക്ഷേമപെൻഷനോ, നോർക്ക റൂട്ടൂസ് പദ്ധതികളോ, ലോക കേരള സഭയുടെ നിർദേശ പദ്ധതികളോ പരാമർശിക്കാതെപോയത് കോർപ്പറേറ്റ് രാഷ്ട്രീയത്തിനു യു.ഡി.ഫ് കീഴ്പ്പെടുന്നുവെന്നതിന്റെ തെളിവാണെന്ന് യു.എ.ഇ
ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഷീദ് താനൂർ, സെക്രട്ടറി നൗഫൽ നടുവട്ടം,
ട്രഷറർ മുഹമ്മദലി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പ്രവാസികളെ തഴഞ്ഞതിൽ ശക്തമായ പ്രതിഷേധിക്കുന്നതായി കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

ഭരണ മാറ്റം 😂

RELATED NEWS
Scroll to top

You cannot copy content of this page