ലഹരിക്കെതിരെ തൂഫാൻ വൺ മില്യൺ ഗോളും ,മനുഷ്യമതിലും തീർത്ത് കുമ്പളപ്പള്ളി യുപി സ്കൂൾ

കരിന്തളം:ലോകമെമ്പാടും ഫുട്ബോൾ ലഹരിയിൽ ആറാടുമ്പോൾ അതിനോടൊപ്പം ചേർന്നുനിന്ന് സമൂഹത്തിൽ അനുദിനം വ്യാപിച്ച് കൊണ്ടിരിക്കുന്നതും പുതുതലമുറയെ തകർക്കുന്നതുമായ ലഹരിക്കെതിരെ വേറിട്ട പരിപാടിയിലൂടെ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിലെ കുരുന്നുകൾ ശ്രദ്ധേയരാവുന്നു. അധ്യാപകരും പിടിഎ അംഗങ്ങളും അവർക്കൊപ്പം ചേരുന്നു. സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്ന് ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഒട്ടും ചോരാതെ” വൺ മില്യൺ തൂഫാൻ ഗോൾ” പെനാൽറ്റി ഷൂട്ടൗട്ടും ,ലഹരി വേണ്ടേ വേണ്ട എന്ന സന്ദേശവുമായി മനുഷ്യമതിലും കുട്ടികൾ തീർത്തു. ലഹരി വിരുദ്ധ സന്ദേശംപകർന്നു. ലഹരിക്കെതിരെ കുട്ടികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും ഉണ്ടായിരുന്നു.കുട്ടികളെല്ലാവരും തന്നെ അവരവരുടെ ഇഷ്ട ടീമുകളുടെ ജേഴ്സി അണിഞ്ഞെത്തിയത് പരിപാടിക്ക് മിഴിവ് പകർന്നു.വൺ മില്യൻ തൂഫാൻ ഗോൾ അടിച്ചു കൊണ്ട് നീലേശ്വരം സബ് ഇൻസ്പെക്ടർ ജി ജിഷ്ണു ഉദ്ഘാടനം ചെയ്തു.പരിപാടിക്ക് പോലീസ് മാമൻ തന്നെ എത്തിയതിൽ കുട്ടികൾ സന്തോഷത്തിലും അതിലുപരി ആവേശത്തിലുമായിരുന്നു.തുടർന്ന് ലഹരി വിരുദ്ധ സന്ദേശവും അദ്ദേഹം നൽകി.പി ടി എ വൈസ് പ്രസിഡണ്ട് വാസു കരിന്തളം അധ്യക്ഷത വഹിച്ചു.സ്കൂൾ എച്ച് എം കെ പി ബൈജു, അധ്യാപകരും മുഴുവൻ കുട്ടികളും ഗോൾ അടിച്ച് പരിപാടിയിൽ പങ്കാളികളായി.സീനിയർ അസിസ്റ്റൻറ് പി വി ഇന്ദുലേഖ,കെ പ്രശാന്ത്,അമൽ ജോസ്,എസ് ആർ ജി കൺവീനർമാരായ സിന്ധു രാമചന്ദ്രൻ ,ദീപ, സി പി ഒ അഭിലാഷ് വി വി,ടി. ദിലീപ്,ഹെഡ്മാസ്റ്റർ കെ പി ബൈജു ,സ്റ്റാഫ് സെക്രട്ടറി കെ ബിനു പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page