കാസര്‍കോട്: മിടുക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ബിജെപി തൈര ബൂത്ത് കമ്മിറ്റിയും ശ്രീ ദുര്‍ഗാ അക്ഷയശ്രീ സ്വയം സഹായ സംഘവും ചേര്‍ന്നു തൈരയിലെയും സമീപപ്രദേശങ്ങളിലെയും മുഴുവന്‍ എസ്എസ്എല്‍സി-പ്ലസ്ടു വിജയികളെയും ആദരിച്ചു.
ആദരിക്കല്‍ ചടങ്ങ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും അവിസ്മരണീയ അനുഭവമായിരുന്നു. സാധാരണ ഉന്നത വിജയികളെയാണ് എല്ലാ മേഖലയിലും ആദരിക്കാറുള്ളത്. ഇതില്‍ നിന്നു വ്യത്യസ്തമായി നടന്ന ചടങ്ങ് എല്ലാവര്‍ക്കും പുതുമ പകര്‍ന്നു.
ബിജെപി ചെമനാട് പഞ്ചായത്ത് ഈസ്റ്റ് പ്രസിഡന്റ് പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത് ഉദ്ഘാടനം ചെയ്തു. അക്ഷയശ്രീ ജില്ലാ ജന.സെക്രട്ടറി തമ്പാന്‍ നായര്‍, കാര്‍ത്യായനി, പ്രദീപ് കൂട്ടക്കനി, പ്രജിത്ത്, സന്തോഷ് പ്രസംഗിച്ചു.






