പയ്യന്നൂര്‍: പൊലീസിനെ ആക്രമിച്ച കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിനെ ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്നലെ (ഞായര്‍) നടന്ന സമ്മേളനത്തിലാണ് നിലവില്‍ ബ്ലോക്ക് ജോയന്റ് സെക്രട്ടറിയായ ടി സി വി നന്ദകുമാറിനെ ട്രഷറര്‍ ആയി തെരഞ്ഞെടുത്തത്.
ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന നന്ദകുമാര്‍ സമ്മേളന പ്രതിനിധി ആയിരുന്നില്ല. ജയിലില്‍ നിന്നു നന്ദകുമാര്‍ അയച്ച സന്ദേശം സമ്മേളനത്തില്‍ വായിച്ചു. ബി ജെ പി പ്രവര്‍ത്തകനായ രാമചന്ദ്രന്‍ വധക്കേസിലെ പ്രതി കൂടിയാണ് നന്ദകുമാര്‍.
അതേസമയം പൊലീസിനെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഡിവൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി വി കെ നിഷാദിനെ തൽസ്ഥാനത്തു നിന്നു മാറ്റി. പ്രായപരിധി കഴിഞ്ഞതിനാലാണ് ഒഴിവാക്കിയത്. പകരം സി വി രഹിനേജിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.






