മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് യു ഡി എഫ് മുന്നേറ്റം: 92 മണ്ഡലങ്ങളില്‍ യു ഡി എഫും 45 മണ്ഡലങ്ങളില്‍ എല്‍ ഡി എഫും മൂന്നിടത്ത് എന്‍ ഡി എയും മുന്നില്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. മൂന്നു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു ഡി എഫ് ബഹുദൂരം മുന്നിലാണ്. 140 മണ്ഡലങ്ങളില്‍ 92 ഇടങ്ങളിലും യു ഡി എഫിനാണ് മുന്നേറ്റം. 2021ലെ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളിലെ വിജയത്തോടെ തുടര്‍ഭരണത്തിലേറിയ ഇടതു മുന്നണി 45 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. എന്‍ ഡി എ മൂന്നു സീറ്റുകളിലും മുന്നിലാണ്.

തമിഴ്‌നാട്ടില്‍ വിജയ്ക്ക് മുന്നേറ്റം; പരമ്പരാഗത പാര്‍ട്ടികളായ ഡി എം കെയും എ ഐ എ ഡി എം കെയും തകര്‍ച്ചയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ കന്നി മത്സരത്തിനിറങ്ങിയ നടന്‍ വിജയ് യുടെ പാര്‍ട്ടിയായ ടിവികെയ്ക്ക് ലീഡ്.വിജയ്യുടെ തമിഴക വെട്രി കഴകം 100 സീറ്റില്‍ ലീഡ് ചെയ്യുന്നു. 35 സീറ്റുകളില്‍ ഡിഎംകെ മുന്നിലാണ്. എന്നാല്‍, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പിന്നിലാണ്. 21 സീറ്റുകളില്‍ എഐഎഡിഎംകെ ലീഡ് ചെയ്യുന്നുണ്ട്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. അസമിലും പുതുച്ചേരിയിലും എന്‍ഡിഎ ലീഡ് ചെയ്യുന്നു. അസാമില്‍ 73 സീറ്റുകളില്‍ ബിജെപിയാണ് മുന്നില്‍. 27 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. പുതുച്ചേരിയില്‍ 10 സീറ്റില്‍ ബിജെപിയാണ് മുന്നില്‍. പുതുച്ചേരിയില്‍ …

കാഞ്ഞങ്ങാട്ട് എല്‍ ഡി എഫിനു മുന്നേറ്റം; മൂന്നു റൗണ്ടില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പിലിന് 14021 വോട്ട്

കാസര്‍കോട്: ആദ്യ മൂന്നു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ഗോവിന്ദന്‍ പള്ളിക്കാപ്പിലിനു 14021 വോട്ടു ലഭിച്ചു. കേരള കോണ്‍ഗ്രസിലെ ഷൈജി ഓട്ടപ്പള്ളിക്ക് 11935 വോട്ടും എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം ബെല്‍രാജിനു 4323 വോട്ടും ലഭിച്ചു. 30758 വോട്ടുകളാണ് രണ്ടു രണ്ടുകളിലായി എണ്ണിതീര്‍ന്നത്.

പിണറായി 2523 വോട്ടിനു പിന്നില്‍; 14 മന്ത്രിമാരും പിന്നില്‍

കണ്ണൂര്‍: രണ്ടുറൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എം കോട്ടയായ ധര്‍മ്മടത്ത് 2523 വോട്ടിനു പിന്നിലായി. ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി പി അബ്ദുള്‍ റഷീദ് ലീഡ് ചെയ്യുന്നു. പിണറായി മന്ത്രിസഭയിലെ മന്ത്രിസഭാംഗങ്ങളായ പി രാജീവ്, എം ബി രാജേഷ്, വീണാജോര്‍ജ്ജ്, വി അബ്ദുല്‍ റഹ്‌മാന്‍, ആര്‍ ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രന്‍, ചിഞ്ചു റാണി, ഗണേഷ് കുമാര്‍, റോഷി അഗസ്റ്റിന്‍, ബാലഗോപാലന്‍ തുടങ്ങിയവരാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലായിട്ടുള്ളത്. ബാലഗോപാല്‍ ഇപ്പോള്‍ നേരിയ …

കാസര്‍കോട്ട് മൂന്നു റൗണ്ട് പൂര്‍ത്തിയായി; കല്ലട്ര മാഹിന് 15944 വോട്ടും അശ്വിനിക്ക് 8954 വോട്ടും

കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ മൂന്നു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഈ സമയത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ 15944 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായ എംഎല്‍ അശ്വിനി 8954 വോട്ടും എല്‍ഡിഎഫ് സ്വതന്ത്രന്‍ ഷാനവാസ് പാദൂര്‍ 7469 വോട്ടും നേടി. നോട്ടയ്ക്ക് 121 വോട്ടും സ്വതന്ത്രന്‍ എഎ ഷാനവാസിനു 182 വോട്ടും ലഭിച്ചു. ആദ്യ റൗണ്ടുകളിലായി ആകെ 32821 വോട്ടുകളാണുള്ളത്.

ഒന്നരമണിക്കൂര്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ യു ഡി എഫിന് 94; എല്‍ ഡി എഫിന് 41, എന്‍ ഡി എക്ക് 5

തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ യു ഡി എഫ് 94 മണ്ഡലങ്ങളില്‍ മുന്നിട്ടു നിന്നു. ഇടതു മുന്നണിക്ക് 41 മണ്ഡലങ്ങളില്‍ ലീഡുണ്ട്. എന്‍ ഡി എ അഞ്ചുമണ്ഡലങ്ങളില്‍ മുന്നേറുന്നു. കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാണ് മുന്നേറുന്ന ഒരു ബി ജെ പി സ്ഥാനാര്‍ത്ഥി.

ബംഗാളില്‍ ഒരുമണിക്കൂര്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ബിജെപി 125 സീറ്റിനും, തൃണമൂല്‍ 105 സീറ്റിനും മുന്നില്‍; തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറ്റം

ന്യൂഡല്‍ഹി: ബംഗാളില്‍ വോട്ടെണ്ണല്‍ ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി 125 സീറ്റില്‍ മുന്നേറുന്നു. ഭരണകക്ഷിയായ തൃണമൂല്‍ 105 മണ്ഡലങ്ങളില്‍ മുന്നിലാണ്. 294 സീറ്റാണ് പശ്ചിമബംഗാള്‍ നിയമസഭയിലുള്ളത്. തമിഴ്‌നാട്ടില്‍ ഡിഎംകെ ലീഡ് തരുടരുകയാണ്. പുതുച്ചേരിയിലും അസമിലും ബിജെപി വ്യക്തമായ ലീഡിലാണ്. തമിഴ്‌നാട്ടില്‍ 234 വും ബംഗാളില്‍ 294 വും, അസമില്‍ 126 വും, പുതുച്ചേരിയില്‍ 30 വും സീറ്റാണുള്ളത്. ഇതില്‍ ബംഗാളിലെ ഫാല്‍ത്ത മണ്ഡലത്തിലെ വോട്ടെണ്ണല്‍ 24 ന് മാത്രമമേ നടക്കൂ. ക്രമക്കേടുകള്‍ നടന്നുവെന്ന പരാതികളെത്തുടര്‍ന്ന് 21ന് ഇവിടെ റീപോളിങ് …

മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫ് മുന്നില്‍

കാസര്‍കോട്: ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എകെഎം അഷ്‌റഫ് മുന്നില്‍. യുഡിഎഫ് 5425 വോട്ടു നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ 2981 വോട്ടു നേടി. അതേ സമയം ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ ആര്‍ ജയാനന്ദന് 623 വോട്ടുമാത്രമാണ് ലഭിച്ചത്. നോട്ടയ്ക്ക് 21 വോട്ടുകള്‍ ലഭിച്ചു.

09.15ന് യുഡിഎഫിന് 90 സീറ്റില്‍ മുന്നേറ്റം; എല്‍ഡിഎഫ് 44ല്‍, എന്‍ഡിഎ അഞ്ചു സീറ്റില്‍ മുന്നില്‍

കാസര്‍കോട്: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെങ്കിലും വലതു മുന്നണി പലപ്പോഴും ഇടതു മുന്നണിയേക്കാള്‍ 10 സീറ്റു വരെ മുന്നിലെത്തി. ഒരു ഘട്ടത്തിലും വലതു മുന്നണിയെ പിന്നിലാക്കാന്‍ ഇടതു മുന്നണിക്കായില്ല. രാവിലെ 9.15 മണിക്ക് വലതു മുന്നണി 90 സീറ്റിലും ഇടത് മുന്നണി 44 സീറ്റിലും എന്‍ഡിഎ അഞ്ചു സീറ്റിലും മുന്നിലാണ്. ഉദുമയില്‍ സിഎച്ച് കുഞ്ഞമ്പുവും കാഞ്ഞങ്ങാട്ട് ഗോവിന്ദന്‍ പള്ളിക്കാപ്പിലും തൃക്കരിപ്പൂരില്‍ …

അഭിനയം അല്പം ഓവറായി :പോലീസിന് സംശയം : ഭാര്യയെ കഴുത്തറത്തു കൊ ന്നശേഷം ജഡത്തിൽ കെട്ടിപ്പിടിച്ചു കരയുകയും ബോധം കെടുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ

ലക്‌നൗ : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജഡത്തിൽ കെട്ടിപ്പിടിച്ച് കരയുകയും മോഹാ ലസ്യപ്പെട്ടു വീഴുകയും ചെയ്ത ഭർത്താവിന്റെ ദുഃഖം കാണികളെ ഈറനണിയിച്ചു.ഒടുവിൽകൊലപാതകത്തിന് അയാളെത്തന്നെ പോലീസ് അറസ്റ്റ് ചെയ്തു. മീററ്റ് ലിസാരി ഗേറ്റിലെ സാഖിബാണ് ഭാര്യയെ നിഷ്ഠുരമായി കൊലപ്പെടുത്തിയതിനു അറസ്റ്റിൽ ആയത്. മൂന്ന് മക്കളുടെ പിതാവായ സാക്കിബിന്റെ മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത ഭാര്യ കൗസറിനെ കഴിഞ്ഞദിവസം ഉറക്കത്തിനിടയിൽ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൗസർ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന വിവരമറിഞ്ഞ് പോലീസും …

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിന്ന് മാരക സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു

കണ്ണൂർ : നാളെ രാവിലെ തിരഞ്ഞെടുപ്പ് ഫലം അറിയാനിരിക്കെ ഇന്ന് രാത്രി മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ നിന്ന് മാരക സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. ചെമ്പിലോട് തന്നടമേപ്പൊയിൽ നിന്നാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള ഗുണ്ടുകളും ബോംബുകളും കണ്ടെടുത്തത്. യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൽ റഷീദിന്റെ വീട്ടിനടുത്ത് നിന്നാണ് ബോംബുകൾ കണ്ടെടുത്തത്. പോലീസ് കനത്ത ജാഗ്രതയിലാണ്.പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാന കേന്ദ്രങ്ങളിൽ സിസിടിവി സ്ഥാപിക്കണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടു. തന്റെ വീടിനടുത്താണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്നും അത് തന്റെയും …

തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ മാറ്റി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വ്യക്തമാവാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ മാറ്റി. ഫേസ്ബുക്ക് ബയോ യിലെ മുഖ്യമന്ത്രി എന്നത് മാറ്റി പകരം പോളിറ്റ് ബ്യൂറോ അംഗം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് )എന്നാക്കി.ഇതോടൊപ്പം ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് എന്ന പേജിലെ ഫോട്ടോ മാറ്റി പകരം സർക്കാർ മുദ്രവച്ചു. കേരളത്തിൽ ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്നും ഭരണ തുടർച്ച ഉറപ്പാണെന്നും മുഖ്യമന്ത്രിയാവാൻ യോഗ്യൻ പിണറായി ആണെന്ന് ജനങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം …

പശ്ചിമ ബംഗാളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 165 അഡിഷണൽ വോട്ടെണ്ണൽ നിരീക്ഷകരെയും 77 പോലീസ് നീരീക്ഷകരെയും നിയോഗിച്ചു

ന്യൂ ഡൽഹി: വോട്ടെണ്ണൽ തുടങ്ങാൻ മണിക്കൂറുകൾ അവശേഷിച്ചിരിക്കെയപശ്ചിമ ബംഗാളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 165 അഡിഷണൽ ഒബ്സർവർമാരെയും 77 പോലീസ് ഒബ്സർവർമാരെയും നിയോഗിച്ചു. വോട്ടെണ്ണലിനും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും സുരക്ഷിതത്വവും സമാധാന അന്തരീക്ഷവും സുതാര്യതയും ഭീഷണി വിമുക്തതയും ഉറപ്പാക്കാനാണിത്. പോലീസ് നിരീക്ഷകർ കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നിലധികം കൗണ്ടിംഗ് ഹാളുകളുള്ള പശ്ചിമബംഗാളിലെ 165 നിയമസഭാ മണ്ഡലങ്ങളിലെ കൗണ്ടിംഗ് നിരീക്ഷകരെ സഹായിക്കാനാണ് 165 അഡിഷണൽ കൗണ്ടിംഗ് നിരീക്ഷകരെ നിയോഗിച്ചിട്ടുള്ളത്.

ബന്തിയോട് മള്ളംകൈ യിലെ ദേശീയപാത കലങ്കിനകത്ത് യുവാവ് മരിച്ച നിലയിൽ

കുമ്പള: യുവാവിനെ ദേശീയപാത കലങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേശീയപാതയുടെ ബന്തിയോട് മള്ളങ്കൈ യിലെ കലുങ്കിനു ള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്ന ആധാർ കാർഡിൽ ഒഡിഷ, ജയ്പൂർ, പതരാജപുർ,ബലി ചന്ദ്രപുരയിലെ ഷഹജുദ്ദീൻ സഹ (43) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിഥി തൊഴിലാളിയായിരിക്കുമെന്ന് സംശയിക്കുന്നു. ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ കുമ്പള എസ്.ഐ മാരായ സി സനിത്ത്, അനന്തകൃഷ്ണ മേനോൻ എന്നിവർ മൃതദേഹം മംഗൽപാടി ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. വിവരം ഒഡീഷയിലെ ബന്ധുക്കളെ അറിയിക്കാൻ ശ്രമിക്കുന്നു. …

വിവാഹ ദിവസം ആഡംബര കാറുകളില്‍ വരന്റെ സുഹൃത്തുക്കളുടെ അപകട യാത്ര; ബോണറ്റില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചുമുള്ള യാത്രയുടെ ചിത്രങ്ങള്‍ വൈറല്‍; പിന്നാലെ നടപടി

കോഴിക്കോട്: വിവാഹ ദിവസം ആഡംബര കാറുകളില്‍ വരന്റെ സുഹൃത്തുക്കള്‍ നടത്തിയ അപകടകരമായ യാത്രയില്‍ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി എടുത്തു. പേരാമ്പ്ര മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് നടന്ന വിവാഹത്തിനിടെ നടന്ന സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോഴിക്കോട് പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ എം പ്രജീഷിന്റെ നേതൃത്വത്തില്‍ ഇവര്‍ക്കെതിരെ നടപടി എടുത്തത്. അപകടകരമാം വിധം പൊതുറോഡിലൂടെ ആഡംബര കാറുകള്‍ക്ക് മുകളിലും ബോണറ്റില്‍ കയറി നിന്നും ഡോര്‍ തുറന്നു പിടിച്ചും നിര്‍ത്താതെ …

മദ്യത്തിലൊഴിക്കാന്‍ വെള്ളം കൊണ്ടുവരാന്‍ വിസമ്മതിച്ച 9 വയസ്സുകാരനെ ബന്ധു വെടിവച്ചു കൊന്നു

ലക്‌നൗ : മദ്യത്തിലൊഴിക്കാന്‍ വെള്ളം കൊണ്ടുവരാന്‍ വിസമ്മതിച്ച ഒമ്പത് വയസ്സുകാരനെ ബന്ധു വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ കഴിഞ്ഞദിവസം ഒരു പേരിടല്‍ ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ സംഭവം. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ധനേഷ് യാദവ് എന്നയാളാണ് യശ്പാല്‍ എന്ന യാഷിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചടങ്ങിനിടെ മദ്യപിക്കാനിരുന്ന ധനേഷ് യാഷിനോട് വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി വിസമ്മതിച്ചു. ഇതോടെ പ്രകോപിതനായ ധനേഷ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് കുട്ടിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മാവനായ അനൂജ് പറഞ്ഞു. …

സ്വര്‍ണ്ണം ഉള്‍പ്പെടെ 1.79 കോടി രൂപയുടെ കള്ളക്കടത്ത് സാധനങ്ങള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍; രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെ 1.79 കോടി രൂപയുടെ കള്ളക്കടത്ത് സാധനങ്ങള്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് സംഘം പിടിച്ചെടുത്തു. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇലക്ട്രോണിക് സാധനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സിഗരറ്റുകള്‍ എന്നിവയാണ് സ്വര്‍ണത്തിന് പുറമെ പിടികൂടിയത്. എമിറേറ്റ്‌സ് ഫ്‌ളൈറ്റില്‍ ദുബായില്‍ നിന്ന് മുംബൈ വിമാനത്താവളത്തില്‍ എത്തിയ ഒരു യാത്രക്കാരനില്‍ നിന്ന് ഇലക്ട്രോണിക്‌സ് സാധനങ്ങളും സുഗന്ധദ്രവ്യങ്ങളും സിഗരറ്റും ഉള്‍പ്പെടെ 84.37 ലക്ഷം രൂപയുടെ കള്ളക്കടത്ത് സാധനങ്ങള്‍ ആണ് പിടികൂടിയത്. മറ്റൊരു യാത്രക്കാരനില്‍ …

തെരുവുനായയുടെ ആക്രമണത്തില്‍ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്; കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ച നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു

മലപ്പുറം: തെരുവുനായയുടെ ആക്രമണത്തില്‍ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്. പരപ്പനങ്ങാടി കടപ്പുറത്ത് ഇന്ന് രാവിലെയാണ് സംഭവം. കടിയേറ്റവരില്‍ ഒരു വയസ്സുള്ള കുട്ടി അടക്കം നാലു കുട്ടികളുണ്ട്. എട്ടുപേരും ആശുപത്രിയിലെത്തി ചികിത്സ തേടി. പരിക്കേറ്റ ഫാത്തിമ (52), അബ്ദു റസാഖ് (45) എന്നിവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഒരു വയസ്സുള്ള ഇംറാന്‍, രണ്ടു വയസുകാരന്‍ നാസിം എന്നിവര്‍ക്ക് മുഖത്ത് സാരമായി പരിക്കേറ്റു. നാലു വയസുകാരി അഫ്സ, ഹംദാന്‍ (എട്ട്), സുബൈദ (54), മുജീബ് റഹ്‌മാന്‍ (50) …