അഭിനയം അല്പം ഓവറായി :പോലീസിന് സംശയം : ഭാര്യയെ കഴുത്തറത്തു കൊ ന്നശേഷം ജഡത്തിൽ കെട്ടിപ്പിടിച്ചു കരയുകയും ബോധം കെടുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ

ലക്‌നൗ : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജഡത്തിൽ കെട്ടിപ്പിടിച്ച് കരയുകയും മോഹാ ലസ്യപ്പെട്ടു വീഴുകയും ചെയ്ത ഭർത്താവിന്റെ ദുഃഖം കാണികളെ ഈറനണിയിച്ചു.ഒടുവിൽകൊലപാതകത്തിന് അയാളെത്തന്നെ പോലീസ് അറസ്റ്റ് ചെയ്തു. മീററ്റ് ലിസാരി ഗേറ്റിലെ സാഖിബാണ് ഭാര്യയെ നിഷ്ഠുരമായി കൊലപ്പെടുത്തിയതിനു അറസ്റ്റിൽ ആയത്. മൂന്ന് മക്കളുടെ പിതാവായ സാക്കിബിന്റെ മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത ഭാര്യ കൗസറിനെ കഴിഞ്ഞദിവസം ഉറക്കത്തിനിടയിൽ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൗസർ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന വിവരമറിഞ്ഞ് പോലീസും നാട്ടുകാരും തടിച്ചു കൂടിയതോടെയാണ് സഖിബ് ജഡത്തിനടുത്തിരുന്നു ഉച്ചത്തിൽ കരഞ്ഞത്. അതിനിടയിൽ നെഞ്ചിൽ തടവികൊണ്ട് തളർന്നുവീണു. ഇതു കണ്ടു സഹതാപം തോന്നിയ പോലീസും നാട്ടുകാരും അയാൾക്ക് വെള്ളം കുടിക്കാൻ കൊടുത്തു. പോരാത്തതിന് നെഞ്ച് തടവി കൊടുത്തു. സമാധാനിപ്പിക്കുകയും ചെയ്തു.എങ്കിലും ഇടയ്ക്കിടയ്ക്ക് ദുഃഖം അടക്കാനാവാത്ത പോലെ സാഖിബ് അഭിനയിച്ചു. ദുഖത്തിന്റെ ശബ്ദ പ്രകടനത്തിലും ഭാവത്തിലും അസ്വാഭാ വികത തോന്നിയ പോലീസ് മൃതദേഹം മോർച്ചറിയിൽ എത്തിച്ച ശേഷം അയാളെ ചോദ്യം ചെയ്തപ്പോൾ കറുത്ത വസ്ത്രം ധരിച്ച ഒരാൾ വന്ന് ഭാര്യയെ ആക്രമിക്കുകയും ബഹളം കേട്ട് തങ്ങൾ എത്തിയപ്പോൾ അയാൾ ഓടി രക്ഷപ്പെടുകയും ആയിരുന്നു എന്ന് പറഞ്ഞു.മക്കളോട് പോലീസ് ചോദിച്ചാൽ ഇങ്ങനെയെ പറയാവൂ എന്ന് അയാൾ പറഞ്ഞു പഠിപ്പിച്ചിരുന്നു. അതനുസരിച്ച് പോലീസിന്റെ ചോദ്യത്തിന് കാണാപാ ഠം പഠിച്ചപോലെ അവരും മറുപടി പറഞ്ഞു. അതുകേട്ടു പോലീസ് വീണ്ടും വീണ്ടും ചോദ്യം ചെയ്തപ്പോൾ പലതരത്തിലായിരുന്നു മറുപടി.ഒടുവിൽ രക്ഷയില്ലെന്ന് വന്നപ്പോൾ സാഖിബ് താനാണ് ഭാര്യയെ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതെന്ന് അയാൾ പോലീസിനോട് സമ്മതിച്ചു.മറ്റൊരു സ്ത്രീയുമായി തനിക്കുള്ള ബന്ധത്തെ ഭാര്യ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രേരകമായതെന്ന് പോലീസിനോട് അയാൾ പറഞ്ഞു. എന്നാൽ കള്ളന്മാരാണ് കൊലപാതകം നടത്തിയതെന്ന് വരുത്തി തീർക്കാനായിരുന്നു പിന്നീട് താൻ പാടുപെട്ടതെന്നു കൂട്ടിച്ചേർത്തു.പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കൊലക്കു റ്റത്തിന് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page