കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ മൂന്നു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഈ സമയത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ 15944 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായ എംഎല്‍ അശ്വിനി 8954 വോട്ടും എല്‍ഡിഎഫ് സ്വതന്ത്രന്‍ ഷാനവാസ് പാദൂര്‍ 7469 വോട്ടും നേടി. നോട്ടയ്ക്ക് 121 വോട്ടും സ്വതന്ത്രന്‍ എഎ ഷാനവാസിനു 182 വോട്ടും ലഭിച്ചു. ആദ്യ റൗണ്ടുകളിലായി ആകെ 32821 വോട്ടുകളാണുള്ളത്.






