തെരുവുനായയുടെ ആക്രമണത്തില്‍ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്; കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ച നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു

മലപ്പുറം: തെരുവുനായയുടെ ആക്രമണത്തില്‍ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്. പരപ്പനങ്ങാടി കടപ്പുറത്ത് ഇന്ന് രാവിലെയാണ് സംഭവം. കടിയേറ്റവരില്‍ ഒരു വയസ്സുള്ള കുട്ടി അടക്കം നാലു കുട്ടികളുണ്ട്. എട്ടുപേരും ആശുപത്രിയിലെത്തി ചികിത്സ തേടി. പരിക്കേറ്റ ഫാത്തിമ (52), അബ്ദു റസാഖ് (45) എന്നിവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഒരു വയസ്സുള്ള ഇംറാന്‍, രണ്ടു വയസുകാരന്‍ നാസിം എന്നിവര്‍ക്ക് മുഖത്ത് സാരമായി പരിക്കേറ്റു. നാലു വയസുകാരി അഫ്സ, ഹംദാന്‍ (എട്ട്), സുബൈദ (54), മുജീബ് റഹ്‌മാന്‍ (50) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സദ്ദാം ബീച്ച് ഭാഗത്തുനിന്നെത്തിയ നായ ഓടിയെത്തി വീട്ടുമുറ്റത്തിരുന്ന കുട്ടികളെയും വഴിയോരങ്ങളില്‍ കണ്ടവരെയും കടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുത്തന്‍ കടപ്പുറം, ഒട്ടുമ്മല്‍, ചാപ്പപ്പടി ഭാഗങ്ങളിലൂടെ കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ച നായയെ പ്രദേശവാസികള്‍ പിന്തുടര്‍ന്ന് അടിച്ചുകൊന്നു. തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page