കുമ്പള: യുവാവിനെ ദേശീയപാത കലങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേശീയപാതയുടെ ബന്തിയോട് മള്ളങ്കൈ യിലെ കലുങ്കിനു ള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്ന ആധാർ കാർഡിൽ ഒഡിഷ, ജയ്പൂർ, പതരാജപുർ,ബലി ചന്ദ്രപുരയിലെ ഷഹജുദ്ദീൻ സഹ (43) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിഥി തൊഴിലാളിയായിരിക്കുമെന്ന് സംശയിക്കുന്നു. ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ കുമ്പള എസ്.ഐ മാരായ സി സനിത്ത്, അനന്തകൃഷ്ണ മേനോൻ എന്നിവർ മൃതദേഹം മംഗൽപാടി ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. വിവരം ഒഡീഷയിലെ ബന്ധുക്കളെ അറിയിക്കാൻ ശ്രമിക്കുന്നു. അതേസമയം ഇയാൾ എന്തിന് കലുങ്കിന്റെ അടിയിൽ എത്തിയെന്നും ബന്തിയോട്ട് തൊഴിലിൽ ഏർപ്പെട്ടിരുന്നോ എന്നും മറ്റും അന്വേഷിക്കുന്നുണ്ട്. ഇയാളെക്കുറിച്ച് മറ്റ് അതിഥി തൊഴിലാളികളോടും അന്വേഷിക്കുന്നുണ്ട് .







