വിവാഹ ദിവസം ആഡംബര കാറുകളില്‍ വരന്റെ സുഹൃത്തുക്കളുടെ അപകട യാത്ര; ബോണറ്റില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചുമുള്ള യാത്രയുടെ ചിത്രങ്ങള്‍ വൈറല്‍; പിന്നാലെ നടപടി

കോഴിക്കോട്: വിവാഹ ദിവസം ആഡംബര കാറുകളില്‍ വരന്റെ സുഹൃത്തുക്കള്‍ നടത്തിയ അപകടകരമായ യാത്രയില്‍ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി എടുത്തു. പേരാമ്പ്ര മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് നടന്ന വിവാഹത്തിനിടെ നടന്ന സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോഴിക്കോട് പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ എം പ്രജീഷിന്റെ നേതൃത്വത്തില്‍ ഇവര്‍ക്കെതിരെ നടപടി എടുത്തത്. അപകടകരമാം വിധം പൊതുറോഡിലൂടെ ആഡംബര കാറുകള്‍ക്ക് മുകളിലും ബോണറ്റില്‍ കയറി നിന്നും ഡോര്‍ തുറന്നു പിടിച്ചും നിര്‍ത്താതെ ഹോണ്‍ മുഴക്കിയുമായിരുന്നു യുവാക്കളുടെ യാത്ര. അതുവഴി വന്ന മറ്റുവാഹനങ്ങള്‍ക്ക് സൈഡ് നല്‍കിയില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. റീല്‍സ് ചിത്രീകരണത്തിനായി രൂപമാറ്റം വരുത്തിയ കറുത്ത കാറുകളാണ് ഇവര്‍ യാത്രയ്ക്ക് ഉപയോഗിച്ചത്. ഒമ്പത് കാറുകളില്‍ നാലെണ്ണം അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വാഹനം ഓടിച്ചിരുന്ന ദിനു അദ്നാന്‍, ജല്‍വ ജലീല്‍, റഹിം നിസാബ്, ഇജ്ലാല്‍ റോഷന്‍ എന്നിവരുടെ ഡ്രൈവിങ് ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും കാറുകളുടെ രജിസ്ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. നാല് പേരോടും എടപ്പാളില്‍ നടക്കുന്ന റോഡ് സുരക്ഷാ ക്ലാസ്സില്‍ പങ്കെടുക്കാനും ഒരു മാസം മെഡിക്കല്‍ കോളേജില്‍ സാമൂഹ്യസേവനം നടത്താനും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page