കണ്ണൂർ : നാളെ രാവിലെ തിരഞ്ഞെടുപ്പ് ഫലം അറിയാനിരിക്കെ ഇന്ന് രാത്രി മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ നിന്ന് മാരക സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. ചെമ്പിലോട് തന്നടമേപ്പൊയിൽ നിന്നാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള ഗുണ്ടുകളും ബോംബുകളും കണ്ടെടുത്തത്. യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൽ റഷീദിന്റെ വീട്ടിനടുത്ത് നിന്നാണ് ബോംബുകൾ കണ്ടെടുത്തത്. പോലീസ് കനത്ത ജാഗ്രതയിലാണ്.പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാന കേന്ദ്രങ്ങളിൽ സിസിടിവി സ്ഥാപിക്കണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടു. തന്റെ വീടിനടുത്താണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്നും അത് തന്റെയും കുടുംബത്തെയും സുരക്ഷയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.







