സ്വര്‍ണ്ണം ഉള്‍പ്പെടെ 1.79 കോടി രൂപയുടെ കള്ളക്കടത്ത് സാധനങ്ങള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍; രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെ 1.79 കോടി രൂപയുടെ കള്ളക്കടത്ത് സാധനങ്ങള്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് സംഘം പിടിച്ചെടുത്തു. രണ്ടു പേരെ അറസ്റ്റ് ചെയ്തു.

ഇലക്ട്രോണിക് സാധനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സിഗരറ്റുകള്‍ എന്നിവയാണ് സ്വര്‍ണത്തിന് പുറമെ പിടികൂടിയത്. എമിറേറ്റ്‌സ് ഫ്‌ളൈറ്റില്‍ ദുബായില്‍ നിന്ന് മുംബൈ വിമാനത്താവളത്തില്‍ എത്തിയ ഒരു യാത്രക്കാരനില്‍ നിന്ന് ഇലക്ട്രോണിക്‌സ് സാധനങ്ങളും സുഗന്ധദ്രവ്യങ്ങളും സിഗരറ്റും ഉള്‍പ്പെടെ 84.37 ലക്ഷം രൂപയുടെ കള്ളക്കടത്ത് സാധനങ്ങള്‍ ആണ് പിടികൂടിയത്. മറ്റൊരു യാത്രക്കാരനില്‍ നിന്ന് 695 ഗ്രാം 24 കാരറ്റ് സ്വര്‍ണം പിടികൂടി. ഇതിന് 95.32 ലക്ഷം രൂപ വിലവരും. പിടിയിലായ യാത്രക്കാരന്‍ സ്‌പേസ് ജെറ്റ് വിമാനത്തില്‍ എത്തിയ ആളാണെന്ന് കസ്റ്റംസ് വെളി പ്പെടുത്തി.

അടുത്തകാലത്ത് കള്ളക്കടത്ത് വീണ്ടും ശക്തമായെന്ന സൂചനകളെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ആരംഭിച്ച കര്‍ശന പരിശോധനകളെ തുടര്‍ന്നാണ് ഇവ പിടിച്ചെടുത്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page