09.15ന് യുഡിഎഫിന് 90 സീറ്റില്‍ മുന്നേറ്റം; എല്‍ഡിഎഫ് 44ല്‍, എന്‍ഡിഎ അഞ്ചു സീറ്റില്‍ മുന്നില്‍

കാസര്‍കോട്: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെങ്കിലും വലതു മുന്നണി പലപ്പോഴും ഇടതു മുന്നണിയേക്കാള്‍ 10 സീറ്റു വരെ മുന്നിലെത്തി. ഒരു ഘട്ടത്തിലും വലതു മുന്നണിയെ പിന്നിലാക്കാന്‍ ഇടതു മുന്നണിക്കായില്ല. രാവിലെ 9.15 മണിക്ക് വലതു മുന്നണി 90 സീറ്റിലും ഇടത് മുന്നണി 44 സീറ്റിലും എന്‍ഡിഎ അഞ്ചു സീറ്റിലും മുന്നിലാണ്. ഉദുമയില്‍ സിഎച്ച് കുഞ്ഞമ്പുവും കാഞ്ഞങ്ങാട്ട് ഗോവിന്ദന്‍ പള്ളിക്കാപ്പിലും തൃക്കരിപ്പൂരില്‍ വിപിപി മുസ്തഫയുമാണ് തപാല്‍ വോട്ടില്‍ മുന്നിലുള്ളത്.ആദ്യ ഘട്ടത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളായിരുന്നു മുന്നില്‍. മന്ത്രിമാരായ വീണാ ജോര്‍ജ്, എംബി രാജേഷ്, ചിഞ്ചുറാണി തുടങ്ങിയവര്‍ പിന്നിലാണ്. ബേപ്പൂരില്‍ മുഹമ്മദ് റിയാസ് മുന്നിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്

You cannot copy content of this page