പിണറായി 2523 വോട്ടിനു പിന്നില്‍; 14 മന്ത്രിമാരും പിന്നില്‍

കണ്ണൂര്‍: രണ്ടുറൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എം കോട്ടയായ ധര്‍മ്മടത്ത് 2523 വോട്ടിനു പിന്നിലായി. ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി പി അബ്ദുള്‍ റഷീദ് ലീഡ് ചെയ്യുന്നു. പിണറായി മന്ത്രിസഭയിലെ മന്ത്രിസഭാംഗങ്ങളായ പി രാജീവ്, എം ബി രാജേഷ്, വീണാജോര്‍ജ്ജ്, വി അബ്ദുല്‍ റഹ്‌മാന്‍, ആര്‍ ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രന്‍, ചിഞ്ചു റാണി, ഗണേഷ് കുമാര്‍, റോഷി അഗസ്റ്റിന്‍, ബാലഗോപാലന്‍ തുടങ്ങിയവരാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലായിട്ടുള്ളത്. ബാലഗോപാല്‍ ഇപ്പോള്‍ നേരിയ വോട്ടിന് മുന്നേറിയിട്ടുണ്ട്. മൂന്നു തവണ സി പി എം, എം എല്‍ എയും സി പി എം നേതാവുമായിരുന്ന ഐഷ പോറ്റിയാണ് ബാലഗോപാലനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം പഞ്ചായത്തില്‍ ഇടതുമുന്നണി ഭരണമായിരുന്നു. ഇപ്പോള്‍ യു ഡി എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ പിണറായിക്ക് 3700വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോള്‍ പിണറായി 733വോട്ടിന് പിന്നിലായി. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോള്‍ 2523വോട്ടിന് പിന്നിലായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page