തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ മാറ്റി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വ്യക്തമാവാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ മാറ്റി. ഫേസ്ബുക്ക് ബയോ യിലെ മുഖ്യമന്ത്രി എന്നത് മാറ്റി പകരം പോളിറ്റ് ബ്യൂറോ അംഗം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് )എന്നാക്കി.ഇതോടൊപ്പം ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് എന്ന പേജിലെ ഫോട്ടോ മാറ്റി പകരം സർക്കാർ മുദ്രവച്ചു. കേരളത്തിൽ ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്നും ഭരണ തുടർച്ച ഉറപ്പാണെന്നും മുഖ്യമന്ത്രിയാവാൻ യോഗ്യൻ പിണറായി ആണെന്ന് ജനങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവർത്തിച്ചു കൊണ്ടിരിക്കെ അതിന്റെ ബോധ്യം ഉൾക്കൊണ്ടു കൊണ്ടായിരിക്കും മുഖ്യമന്ത്രി സോഷ്യൽ മീഡിയ പ്രൊഫൈൽ തിരക്കിട്ട് മാറ്റിയതെന്ന് ജനങ്ങൾ അനുമാനിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page