ചെന്നൈ: തമിഴ്‌നാട്ടില്‍ കന്നി മത്സരത്തിനിറങ്ങിയ നടന്‍ വിജയ് യുടെ പാര്‍ട്ടിയായ ടിവികെയ്ക്ക് ലീഡ്.
വിജയ്യുടെ തമിഴക വെട്രി കഴകം 100 സീറ്റില്‍ ലീഡ് ചെയ്യുന്നു. 35 സീറ്റുകളില്‍ ഡിഎംകെ മുന്നിലാണ്. എന്നാല്‍, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പിന്നിലാണ്. 21 സീറ്റുകളില്‍ എഐഎഡിഎംകെ ലീഡ് ചെയ്യുന്നുണ്ട്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്.
അസമിലും പുതുച്ചേരിയിലും എന്‍ഡിഎ ലീഡ് ചെയ്യുന്നു. അസാമില്‍ 73 സീറ്റുകളില്‍ ബിജെപിയാണ് മുന്നില്‍. 27 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. പുതുച്ചേരിയില്‍ 10 സീറ്റില്‍ ബിജെപിയാണ് മുന്നില്‍. പുതുച്ചേരിയില്‍ എന്‍ആര്‍സി സഖ്യവും ലീഡ് ചെയ്യുന്നു. നാല് സീറ്റില്‍ കോണ്‍ഗ്രസും മൂന്ന് സീറ്റില്‍ ടിവിഎംകെയും ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം, ബംഗാളില്‍ പോസ്റ്റല്‍ വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആയിരുന്നു മുന്നില്‍. എന്നാല്‍, ഇവിഎം എണ്ണിത്തുടങ്ങിയപ്പോള്‍ തൃണമൂലും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മമത ബാനര്‍ജിയുടെ ഭവാനിപ്പൂരില്‍ ബിജെപിയുടെ സുവേന്ദു അധികാരിയാണ് മുന്നില്‍. ബംഗാളില്‍മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ ബിജെപി 139സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ്മൂന്ന്സീറ്റിലാണ്ലീഡ്ചെയ്യുന്നത്.







