ബംഗാളില്‍ ഒരുമണിക്കൂര്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ബിജെപി 125 സീറ്റിനും, തൃണമൂല്‍ 105 സീറ്റിനും മുന്നില്‍; തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറ്റം

ന്യൂഡല്‍ഹി: ബംഗാളില്‍ വോട്ടെണ്ണല്‍ ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി 125 സീറ്റില്‍ മുന്നേറുന്നു. ഭരണകക്ഷിയായ തൃണമൂല്‍ 105 മണ്ഡലങ്ങളില്‍ മുന്നിലാണ്. 294 സീറ്റാണ് പശ്ചിമബംഗാള്‍ നിയമസഭയിലുള്ളത്. തമിഴ്‌നാട്ടില്‍ ഡിഎംകെ ലീഡ് തരുടരുകയാണ്. പുതുച്ചേരിയിലും അസമിലും ബിജെപി വ്യക്തമായ ലീഡിലാണ്.

തമിഴ്‌നാട്ടില്‍ 234 വും ബംഗാളില്‍ 294 വും, അസമില്‍ 126 വും, പുതുച്ചേരിയില്‍ 30 വും സീറ്റാണുള്ളത്. ഇതില്‍ ബംഗാളിലെ ഫാല്‍ത്ത മണ്ഡലത്തിലെ വോട്ടെണ്ണല്‍ 24 ന് മാത്രമമേ നടക്കൂ. ക്രമക്കേടുകള്‍ നടന്നുവെന്ന പരാതികളെത്തുടര്‍ന്ന് 21ന് ഇവിടെ റീപോളിങ് പ്രഖ്യാപിച്ചതിനാലാണ് വോട്ടെണ്ണല്‍ മാറ്റിവച്ചത്.

പശ്ചിമ ബംഗാളില്‍ ഒരുകാലത്ത് കരുത്തരായിരുന്ന സിപിഎമ്മും കോണ്‍ഗ്രസും ഏറെ പിന്നിലാണ്. കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page