ഫുട് പാത്തില്‍ ഉറങ്ങിക്കിടന്നിരുന്നവര്‍ക്ക് മുകളിലൂടെ കാര്‍ പാഞ്ഞുകയറി ഏഴുപേര്‍ക്ക് പരിക്ക്; ഒരാള്‍ ഗുരുതരനിലയില്‍; പരിക്കേറ്റവരില്‍ സ്ത്രീകളും
കോഴിക്കോട്: ഫുട് പാത്തില്‍ ഉറങ്ങുകയായിരുന്നവര്‍ക്ക് മുകളിലൂടെ കാര്‍ പാഞ്ഞുകയറി ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരക്കേറ്റവരില്‍ സ്ത്രീകളും ഉണ്ട്. ഇന്നലെ രാത്രി കല്ലായി പാലത്തിന് സമീപമാണ് അപകടം. അപകടത്തിനുശേഷം നിര്‍ത്താതെ പോയ കാര്‍ യുവാക്കളുടെ സംഘം പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫര്‍സാന്‍, ചേലേമ്പ്ര സ്വദേശി ആദില്‍ ഷാന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ പൊലീസ് നോട്ടീസ് നല്‍കി വിട്ടയച്ചു. തമിഴ്നാട് കടലൂര്‍ മാവട്ടം സ്വദേശികളായ രാമയ്യ (55), വീരയ്യ …