പത്തും ആറും വയസ്സുള്ള പെണ്‍മക്കളുമായി യുവതിയെ കാണാതായി; ഷാരോണിനൊപ്പം പോയതായി സംശയം

പയ്യന്നൂര്‍: പത്തും ആറും വയസ്സുള്ള രണ്ടു മക്കളുമായി യുവതിയെ കാണാതായതായി പരാതി. രാമന്തളി, കക്കമ്പാറയിലെ വിനീഷിന്റെ ഭാര്യ എം സൂര്യ (30)യെയാണ് കാണാതായത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ 9.30 മണിയോടെ മക്കളെയും കൂട്ടി വീട്ടില്‍ നിന്നു പുറത്തിറങ്ങിയ ഭാര്യ അതിനുശേഷം തിരിച്ചു വന്നിട്ടില്ലെന്നും മൊട്ടക്കുന്നില്‍ താമസിക്കുന്ന ഷാരോണ്‍ എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഗേ ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ചു; യുവ എഞ്ചിനിയറെ കെണിയില്‍ വീഴ്ത്തി മര്‍ദ്ദിച്ച് പണം കവര്‍ന്നു; പ്രതികള്‍ അറസ്റ്റില്‍

ബംഗളൂരു: ഗേ ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച് യുവ എഞ്ചിനിയറെ കെണിയില്‍ വീഴ്ത്തി മര്‍ദ്ദിച്ച ശേഷം പണം കവര്‍ന്ന സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു ചിക്കജാല സ്വദേശിയായ 27കാരനാണ് അക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മൊബൈല്‍ ഫോണും യുപിഐ പാസ്വേഡും കൈക്കലാക്കി ബാങ്ക് അക്കൗണ്ടില്‍ നിന്ന് അക്രമി സംഘം പണം കവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ദര്‍ശന്‍, സുനില്‍, ചന്ദന്‍, എന്നിവരടക്കം നാലുപേരാണ് അറസ്റ്റിലായത്. പ്രതികള്‍ ദിവസങ്ങളോളം ആപ്പിലൂടെ ചാറ്റ് ചെയ്ത് …

‘വീട്ടില്‍ പോയി പറഞ്ഞാല്‍ മതി’; വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ കെ. എസ്.ഇ ബി സബ് എഞ്ചിനീയര്‍ക്കെതിരെ കേസ്

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷവും പൊതു സമൂഹത്തിൽ ഏറെ ചര്‍ച്ച ചെയ്ത പ്രയോഗമാണ് ‘വീട്ടില്‍ പോയി പറഞ്ഞാല്‍ മതി’യെന്നത്. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടിക്കിടയില്‍ പാര്‍ട്ടി അനുഭാവിയുടെ ചോദ്യത്തോടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങിനെ പ്രതികരിച്ചത്. ഈ പ്രയോഗം പിന്നീട് വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.സമാന രീതിയില്‍ കീഴ് ജീവനക്കാരിയോട് പറഞ്ഞ സബ് എഞ്ചിനീയര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കെ എസ് ഇ ബി കാസര്‍കോട് ഡിവിഷന്‍ ഓഫീസിലെ ഇലക്ട്രിക്കല്‍ സെക്ഷന്‍ സീനിയര്‍ സൂപ്രണ്ടായ …

സുനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയില്‍

തൃശൂര്‍: ബെംഗളൂരിലെ ജോലി സ്ഥലത്തുവച്ച് ഉടമയുടെ ക്രൂരമര്‍ദ്ദനമേറ്റ് വാടാനപ്പിള്ളി സ്വദേശി സുനിത കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. ബെംഗളൂരുവില്‍ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെല്‍ട്ടര്‍ ഹോം നടത്തിവന്നിരുന്ന ദീപക് കൃഷ്ണന്‍ ആണ് കന്യാകുമാരിയില്‍ പിടിയിലായത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഏപ്രില്‍ 17 ന് ആണ് സുനിത മറ്റ് രണ്ട് യുവതികള്‍ക്കൊപ്പം ബെംഗളൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ ജോലിക്കെത്തിയത്. 40,000 രൂപ ശമ്പളം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ജോലിയില്‍ കയറി ദിവസങ്ങള്‍ക്കകം തന്നെ ഉടമയുടെ മര്‍ദ്ദനത്തില്‍ സുനിയ കൊല്ലപ്പെടുകയും ചെയ്തു. തനിക്ക് …

വളര്‍ത്തുനായ വഴിയാത്രക്കാരനെ ആക്രമിച്ചു; കൈയെല്ല് ഒടിഞ്ഞ നിലയില്‍ കുമ്പള ,ബദ്‌രിയനഗര്‍ സ്വദേശി ആശുപത്രിയില്‍

കാസര്‍കോട്: വളര്‍ത്തു നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ ആശുപത്രിയില്‍. കുമ്പള, ബദ്‌രിയ്യ നഗറിലെ മുജീബ് റഹ്‌മാന്‍ (52)ആണ് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.മാളിയങ്കര, പെര്‍വാഡ് റോഡില്‍ ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. നടന്നു പോകുന്നതിനിടയില്‍ സമീപത്തെ ഒരു വീട്ടില്‍ നിന്നു ഗേറ്റു വഴി പുറത്തേയ്ക്ക് ഓടിയെത്തിയ വലിയ വളര്‍ത്തു നായ തന്നെ ആക്രമിക്കുകയായിരുന്നുവെന്നു മുജീബ് റഹ്‌മാന്‍ പറഞ്ഞു. നായ ചാടി വീണപ്പോള്‍ മറിഞ്ഞു വീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവരാണ് കൂടുതല്‍ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടുത്തി ആശുപത്രിയില്‍ …

സുധ മൂർത്തി കാംപ്‌കോ ചോക്കലേറ്റ് ഫാക്ടറി സന്ദർശിച്ചു

മംഗളൂരു: ഇൻഫോസിസ് ചീഫും രാജ്യസഭാ അംഗവുമായ സുധാമൂർത്തി പുത്തൂരിലെ കാംപ് കോ ചോക്ലറ്റ് ഫാക്ടറി സന്ദർശിച്ചു. കാം പ്കൊ പ്രസി.എ സ് ആർ സതീഷ് ചന്ദ്ര, വൈ.പ്രസി പദ്മരാജ് പട്ടാജെ, മാനേജിങ് ഡയറക്ടർ ബി വി സത്യനാരായണ, ഡയറക്ടർ സതീഷ് ചന്ദ്ര ഭണ്ഡാരി, കല്ലട്ക്ക പ്രഭാകര ഭട്ട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .

ആശുപത്രിയില്‍ മാതാവിന് കൂട്ടിരിപ്പിനെത്തിയ 15 കാരനെ മര്‍ദ്ദിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

കൊല്ലം: ആശുപത്രിയില്‍ മാതാവിന് കൂട്ടിരിപ്പിനെത്തിയ 15 കാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പുനലൂരിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ് കുട്ടിയുടെ കുടുംബം. കാലിന് ചികിത്സ തേടിയാണ് കുട്ടിയുടെ മാതാവ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം കുട്ടിയും എത്തുകയായിരുന്നു. മാതാവിന് ചായ വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ ആശുപത്രിയിലെത്തിയ രണ്ടാനച്ഛന്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയെ പതിവായി ഇയാള്‍ ഉപദ്രവിക്കാറുണ്ടെന്ന് മാതാവും മറ്റ് ബന്ധുക്കളും പറഞ്ഞു. ഇയാളുടെ മര്‍ദ്ദനം ഭയന്ന് …

5 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 75 കാരനായ അഭിഭാഷകന്‍ അറസ്റ്റില്‍

ഭോപ്പാല്‍: അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 75 കാരനായ അഭിഭാഷകന്‍ അറസ്റ്റില്‍. ഭോപ്പാലിലെ ഹബീബ് ഗഞ്ചിലാണ് നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായത്. മകള്‍ക്കും പേരക്കുട്ടിക്കുമൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. ‘നാന’ എന്നാണ് കുട്ടി ഇയാളെ വിളിച്ചിരുന്നത്. പ്രതിയുടെ പേരക്കുട്ടിക്കൊപ്പം കളിക്കാനാണ് അഞ്ചുവയസ്സുകാരി അഭിഭാഷകന്റെ വീട്ടിലെത്തിയത്. പേരക്കുട്ടി നാന എന്ന് വിളിക്കുന്നത് കേട്ടാണ് കുട്ടിയും അയാളെ നാന എന്ന് വിളിച്ചിരുന്നത്. പതിവായി കുട്ടി അവിടെ കളിക്കാന്‍ പോകാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. സുരക്ഷിതമായ ഇടം എന്ന് …

ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് മേയർ സോഹ്‌റാൻ മംദാനി

പി പി ചെറിയാൻ ന്യൂയോർക് :മൻഹാട്ടനിലെ സിനഗോഗിന് സമീപം നടന്ന ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളെ ന്യൂയോർക് മേയർ സോഹ്‌റാൻ മംദാനി പിന്തുണച്ചു .പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. “ഇസ്രായേൽ നിലനിൽക്കാൻ പാടില്ല” എന്ന് പ്രതിഷേധക്കാർ ആക്രോശിച്ചിട്ടും, സമരക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് മംദാനി സ്വീകരിച്ചത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് വെസ്റ്റ് ബാങ്കിലെ ഭൂമി വിൽക്കാൻ ലക്ഷ്യമിട്ട് നടന്ന റിയൽ എസ്റ്റേറ്റ് എക്‌സ്‌പോയ്‌ക്കെതിരെയാണ് പ്രതിഷേധമെന്ന് അദ്ദേഹം വാദിച്ചു. …

മരുമകളുടെ ബന്ധുക്കളുടെ ആക്രമണം; ഭര്‍തൃപിതാവ് കൊല്ലപ്പെട്ടു

അഹമ്മദാബാദ്: കുടുംബ തര്‍ക്കമാണെന്ന് പറയുന്നു മരുമകളുടെ ബന്ധുക്കളുടെ ആക്രമണത്തില്‍ ഭര്ൃത്ൃപിതാവ് കൊല്ലപ്പെട്ടു. അഹമ്മദാബാദിലെ നതുഭായ് പര്‍മര്‍(52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ഹസ്മുഖ് വഗേല, കാന്തി വാന, ഭാവേഷ് പര്‍മര്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കൊലപാതകത്തിനുശേഷം രാജസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും ബനസ്‌കന്തയില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കേതന്‍ എന്ന മറ്റൊരു പ്രതി ഒളിവിലാണെന്നും അയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. കൊലപാതകം യാദൃശ്ചികമല്ലെന്നും കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് മുന്‍കൂട്ടി ആസൂത്രണം …

പള്ളത്തടുക്കയിലെ വ്യാപാരി അബ്ദുല്‍ ഷെരീഫ് അന്തരിച്ചു

കാസര്‍കോട്: വര്‍ഷങ്ങളായി ബദിയഡുക്ക, പള്ളത്തടുക്കയില്‍ വ്യാപാരിയായിരുന്ന അബ്ദുല്‍ ഷെരീഫ് (54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. പരേതനായ കുഞ്ഞാലി -ആയിഷാ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബഷീര്‍, ഫൗസിയ, സുബൈദ.

മുഖ്യമന്ത്രി: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ ലീഗ് ഇടപെടേണ്ട: മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ മുസ്ലീംലീഗ് ഇടപെടേണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ മാത്യു കുഴല്‍നാടന്‍ .വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്റ് നിയോഗിച്ച നിരീക്ഷകരെ അറിയിക്കാനുള്ള ലീഗു തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി ആരായിരിക്കണമെന്ന് തീരുമാനിക്കാനുള്ള പ്രാപ്തി പാര്‍ട്ടിക്കുണ്ട്. നിരവധി മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിമാരെയും തീരുമാനിച്ചിട്ടുള്ള ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ലീഗിന്റെ മന്ത്രി ആരായിരിക്കണമെന്നത് ലീഗാണ് തീരുമാനിക്കേണ്ടത്. ഇന്നയാളെ മന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് പറയില്ല – കുഴല്‍ നാടന്‍ പറഞ്ഞു. യു ഡി എഫിന്റെ നട്ടെല്ലാണ് …

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ജിദ്ദയില്‍ മരിച്ചു

റിയാദ്: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ അയനികോട് സ്വദേശി പാലൂരാന്‍ അബ്ദു റഹ്‌മാന്‍ (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കഴിഞ്ഞ 12 വര്‍ഷമായി ജിദ്ദയിലെ സനാബീലില്‍ ജോലി ചെയ്തു വരികയായിരുന്നു. അടുത്ത ആഴ്ചയായിരുന്നു അബ്ദു റഹ്‌മാന്റെ മകളുടെ നിക്കാഹ്. അതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. പരേതനായ പാലൂരാന്‍ മൊയ്തീന്റെയും ഉമ്മുകുല്‍സുവിന്റെയും മകനാണ്. ഫാത്തിമ സബീറയാണ് ഭാര്യ. സഫ റഹ്‌മാന്‍, ശിഫ, ശമ, മുഹമ്മദ് സഹല്‍ എന്നിവര്‍ …

താഴ്ന്നു പറന്ന ബോയിംഗ് വിമാനം ട്രക്കില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം

ന്യൂയോര്‍ക്ക്: താഴ്ന്നു പറന്ന ബോയിംഗ് വിമാനം ട്രക്കില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം. ന്യൂയോര്‍ക്കിലെ തിരക്കേറിയ റോഡിലൂടെ ട്രക്ക് ഓടിക്കുന്നതിനിടെ ബോയിംഗ് 767 വിമാനം താഴ്ന്ന് പറന്ന് ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന ട്രക്കിന് മുകളില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ വാറന്‍ ബോര്‍ഡ്‌ലി ജൂനിയര്‍ എന്ന ഡ്രൈവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ന്യൂ ജേഴ്സിയിലെ ടേണ്‍പൈക്കിലൂടെ ഏഴുവര്‍ഷമായി ട്രക്ക് ഓടിക്കുന്ന വാരണ്‍ ബോര്‍ഡ്ലിബാള്‍ട്ടിമോറിലെ ബോക്‌സിംഗ് കമ്മ്യൂണിറ്റിയിലെ അംഗം കൂടിയാണ്. ന്യൂവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനായി പോവുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് …

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം

പയ്യന്നൂര്‍: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 കാരനു ദാരുണാന്ത്യം. പയ്യന്നൂര്‍, മണിയറ സ്വദേശി കെ പി അജ്‌നാസ് (19)ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് പിലാത്തറ സ്റ്റീല്‍ ലൈനിനു സമീപത്താണ് അപകടം. പിലാത്തറയില്‍ നിന്നു മാതമംഗലം ഭാഗത്തേയ്ക്കു സ്‌കൂട്ടര്‍ ഓടിച്ചു പോവുകയായിരുന്നു അജ്‌നാസ്. ഈ സമയത്ത് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അജ്‌നാസിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന കണ്ടോന്താറിലെ മോഹന (54)നു പരിക്കേറ്റു. ഇദ്ദേഹം …

സിപിഎമ്മിന് അധികാരം പോയി; മഹേഷിന്റെ കറവപ്പശു ലീഗ് പ്രവര്‍ത്തകനായി

മലപ്പുറം: തിരഞ്ഞെടുപ്പ് വാശിയില്‍ സിപിഎം- മുസ്ലിംലീഗ് പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ തമ്മില്‍ നടത്തിയ പന്തയത്തില്‍ സിപിഎം പ്രവര്‍ത്തകനു സ്വന്തം പശുവിനെ നഷ്ടപ്പെട്ടു. സ്വന്തം പാര്‍ട്ടി അധികാരത്തില്‍ നിന്നു പുറത്താവുകയും ചെയ്തു.ഇടതു മുന്നണിക്കു തുടര്‍ഭരണം കിട്ടുമെന്നു ഉറച്ചു വിശ്വസിച്ചിരുന്ന സിപിഎം പ്രവര്‍ത്തകനും തിരൂരിലെ ക്ഷീരകര്‍ഷകനുമായ മഹേഷ് , മുസ്ലിം ലീഗിലെ കുന്നത്തു മുസ്തഫയോടു തുറന്നു പറഞ്ഞു. ഇത്തവണ അതു നടക്കാന്‍ പോവുന്നില്ലെന്നു മുസ്തഫ തമാശയായി തിരിച്ചു പറഞ്ഞതു മഹേഷിനു രസിച്ചില്ല. ഉറപ്പാണോ എന്ന് മഹേഷ് തിരിച്ചു ചോദിച്ചു. ഉറപ്പു തന്നെയെന്നു …

മുഖ്യമന്ത്രി തര്‍ക്കം തുടരുന്നു; വിഡി സതീശനെ പരിഗണിക്കണമെന്ന് ലീഗ്

മലപ്പുറം: ചരിത്ര വിജയം നേടിയിട്ടും മുഖ്യമന്ത്രി ആരായിരിക്കണമെന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടയില്‍ നിര്‍ണായക നിലപാടുമായി മുസ്ലിം ലീഗ് നേതൃത്വം രംഗത്ത്. വിഡി സതീശനെ മുന്‍നിര്‍ത്തിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കണമെന്നുമാണ് ലീഗ് നിലപാട്. പാണക്കാട് ചേര്‍ന്ന നേതൃയോഗത്തിലാണ് ഇത്തരമൊരു ലീഗ് ഈ ധാരണയിലെത്തിയത്. ഇക്കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്റ് നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് തീരുമാനം. ജനങ്ങളുടെ പൊതു വികാരം വിഡി സതീശനു അനുകൂലമാണെങ്കില്‍ അതു അവഗണിക്കരുതെന്നുമാണ് ലീഗിന്റെ നിലപാട്.

അരമങ്ങാനം, അമരാവതിയിലെ വെള്ളച്ചിയമ്മ അന്തരിച്ചു

കാസര്‍കോട്: ഉദുമ, അരമങ്ങാനം, അമരാവതിയിലെ പരേതനായ കൊട്ടന്റെ ഭാര്യ വെള്ളച്ചിയമ്മ (96) അന്തരിച്ചു. മുന്‍ ഉദുമ പഞ്ചായത്ത് പ്രസിഡണ്ടും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എം ലക്ഷ്മിയുടെ മാതാവാണ്. വാര്‍ധക്യ സഹജമായ അസുഖത്തിനു ചികിത്സയിലായിരുന്നു. മറ്റുമക്കള്‍: രോഹിണി, കാര്‍ത്യായനി, പരേതരായ കുംഭ, കുഞ്ഞിരാമന്‍. നിര്യാണ വിവരമറിഞ്ഞ് സി പി എം നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അമരാവതിയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.