കാസര്‍കോട്: ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂരമായ പീഡനത്തിനു ഇരയാക്കിയതായി പരാതി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് അഞ്ചു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പള്ളിക്കര പഞ്ചായത്തില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ആദ്യം ഒരു ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചതെന്നു പറയുന്നു. അതിനു ശേഷമാണ് പ്രസ്തുത ഡ്രൈവറുടെ സുഹൃത്ത് ഉള്‍പ്പെടെയുള്ള നാലുപേര്‍ കൂടി പീഡിപ്പിച്ചതെന്നു പറയുന്നു. ഇതു സംബന്ധിച്ച് ബേക്കല്‍ പൊലീസിനു നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കേസെടുത്തിരുന്നില്ല. വീണ്ടും പരാതി ഉയര്‍ന്നതോടെ വിവരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനത്തിനു വിധേയയായിട്ടുണ്ടെന്ന കാര്യം വ്യക്തമായത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയ ശേഷമാണ് ബേക്കല്‍ പൊലീസ് അഞ്ചു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ കണ്ടെത്തുന്നതിന് പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴിയെടുക്കാനാണ് പൊലീസിന്റെ ആലോചന.







