വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; നജീബ് കല്ലട്രയുടെ ഡയറിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കൊച്ചി: എറണാകുളം കേന്ദ്രീകരിച്ച വര്‍ഷങ്ങളായി നടന്നുവന്നിരുന്ന അവയവദാന തട്ടിപ്പ് മാഫിയാ സംഘത്തലവന്‍ കാസര്‍കോട്,കളനാട് ചളിയങ്കോട്ടെ നജീബ് കല്ലട്രയുടെ ഡയറി പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെടുത്തത്.ഇതിലെ ഓരോ പേജുകളും വിശദമായി പരിശോധിച്ച് വരികയാണ് അന്വേഷണ സംഘം .തുടര്‍ അന്വേഷണത്തെ ബാധിക്കും എന്നതിനാല്‍ ഡയറിയിലെ വിവരങ്ങള്‍ ഒന്നും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. മൂന്നുവര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ അവയവദാന തട്ടിപ്പുകള്‍ നടന്നു എന്നാണ് ഡയറിയില്‍ നിന്ന് ലഭിച്ച പ്രധാന വിവരമെന്നാണ് സൂചന. ഡയറിയില്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുള്ള ഏതാനും …