ചെങ്കള, സന്തോഷ് നഗറില്‍ മയക്കുമരുന്നു വേട്ട: എംഡിഎംഎയുമായി പട്ള , അഡൂർ , സുള്ള്യ സ്വദേശികളായ 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മാരുതി ആൾട്ടോ കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി മൂന്നു പേരെ എക്‌സൈസ് അധികൃതര്‍ അറസ്റ്റു ചെയ്തു.
മധൂര്‍, പട്‌ള ബുഡ് ഹൗസിലെ അബ്ദുല്‍ റൗഫ്, കര്‍ണ്ണാടക സുള്ള്യ, കോണടുക്കപ്പദവിലെ കൗഷിക്, അഡൂര്‍ പേരാമറവ ഹൗസില്‍ യുകെ മുഹമ്മദ് ജസീര്‍ എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടികെ അശ്വിനും സംഘവും അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് 1.899 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ചെങ്കള, സന്തോഷ് നഗറില്‍ വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെടുത്തത്. എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എം അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ അഭിലാഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുല്‍ അസീസ്, ആര്‍. ലിജിന്‍, വിടി ഷംസുദ്ദീന്‍, എന്‍വി അശ്വിന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page