കാസര്‍കോട്: ജോലി ഉണ്ടെന്ന് പറഞ്ഞ് യുവാവിനെ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം മൊബൈല്‍ഫോണ്‍ തട്ടിയെടുത്തതായി പരാതി.
ചെങ്കള, ഇന്ദിരാ നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി രാമന്‍ ബര്‍മന്‍ (33) ആണ് അക്രമത്തിനു ഇരയായത്. ഇയാള്‍ നല്‍കിയ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി എട്ടരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ ഇന്ദിരാഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ മൂന്നു പേര്‍ പണി ഉണ്ടെന്നു പറഞ്ഞാണ് രാമനെ കൂട്ടിക്കൊണ്ടുപോയത്. ചട്ടഞ്ചാല്‍ ദേശീയപാതയിലെ ഫ്‌ളൈഓവര്‍ അവസാനിക്കുന്ന ഭാഗത്ത് എത്തിയപ്പോള്‍ 16,000 രൂപ വിലവരുന്നഫോണ്‍ തട്ടിപ്പറിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നു പറയുന്നു. അക്രമ ശ്രമം തടയാൻ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമി സംഘം രക്ഷപ്പെട്ടപ്പെട്ടത്. സംഭവത്തിനു ശേഷം രാമന്‍ താമസസ്ഥലത്ത് തിരിച്ചെത്തുകയായിരുന്നു. അക്രമം സംബന്ധിച്ച് ഇന്നലെ (ബുധന്‍) വൈകുന്നേരം അഞ്ചുമണിയോടെയാണ് രാമന്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്.







