കാസര്‍കോട്: മടിക്കൈ, കണിച്ചിറയില്‍ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. ഇന്ന് (വെള്ളി) രാവിലെ പത്തുമണിയോടെയാണ് സംഭവം. കെഎസ്ഇബി മാവുങ്കാല്‍ സെക്ഷനിലെ ലൈന്‍മാനായ പുല്ലൂർ, മധുരംപാടിയിലെ ഭരതൻ (52)ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കെത്തിയതായിരുന്നു ലൈന്‍മാന്‍. ഏറെ നേരം കമ്പിയില്‍ തൂങ്ങി നിന്ന മൃതദേഹം കാഞ്ഞങ്ങാട് നിന്നുമെത്തിയ ഫയര്‍ഫേഴ്‌സാണ് താഴെയിറക്കിയത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.







